എന്റെ ലോകം, എന്റെ ജീവിതം; മറ്റുള്ളവർ എന്ത് പറയുന്നെന്നു നോക്കാറില്ല: ​ഗോപി സുന്ദർ

സംഗീതസംവിധായകൻ ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രത്തിനും ‍വിമർശനങ്ങൾ. ‘വൺ ലൈഫ്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് നിരവധി പേർ കമന്റുകളും വിമർശനസ്വരങ്ങളുമായി എത്തിയത്. പ്രഭാതഭക്ഷണം കഴിക്കാനിരിക്കവെ പകർത്തിയ ചിത്രമാണിത്.

‘എന്താണൊരു കള്ളച്ചിരി, പുതിയതെടുത്തോ’ എന്നു ചോദിച്ച് ലോങ് സ്പേസ് ഇട്ട ശേഷം ‘ഐ ഫോണ്‍ 16?’ എന്നു കൂടി ചേർത്തായിരുന്നു ഒരു കമന്റ്. ‘എന്‍റെ കയ്യില്‍ ഐ ഫോണ്‍ 20 ഉണ്ട്. നിന്‍റെ ഫോണ്‍ എപ്പോള്‍ അപ്ഡേറ്റ് ചെയ്യും എന്നറിയിക്കൂ’ എന്നാണ് ഗോപി സുന്ദർ ഇതിനു മറുപടി നൽകിയത്. കമന്റുകൾകളോടെല്ലാം ഗോപി സുന്ദർ പ്രതികരിച്ചിട്ടുണ്ട്. സൗന്ദര്യ രഹസ്യം എന്താണെന്ന് ഒരാൾ ചോദിച്ചപ്പോൾ ‘ഈ നിമിഷം ജീവിക്കുക. മറ്റുള്ളവർ എന്ത് പറയുന്നു എന്നു നോക്കാറില്ല. എന്റെ ലോകം, എന്റെ ജീവിതം, എന്റെ നിയമം. അതൊരു രഹസ്യമല്ല’ എന്നാണ് ഗോപി സുന്ദറിൻ്റെ മറുപടി.

അതേസമയം, ഗോപിസുന്ദറുമായുളള ജീവിതം അവസാനിപ്പിച്ചതിനെക്കുറിച്ച് ഗായിക അമൃത സുരേഷ് അടുത്തിടെ തുറന്നു പറഞ്ഞ വേളയിലാണ് സിംഗിൾ ഫോട്ടോയുമായി സംഗീതസംവിധായകൻ എത്തിയതെന്ന തരത്തിൽ ചർച്ചകളും സജീവമായി.

Related Articles
Next Story