സ്തുതി' ;ബോഗയ്ൻവില്ലയുടെ പ്രൊമോ ഗാനവുമായി സുഷിൻ ശ്യാം
ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഭീഷ്മ പർവ്വത്തിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ൻവില്ല എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോ ഗാനം ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തു വരും. സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ
'സ്തുതി' എന്നു പേരിട്ടിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്. വിനായക് ശശികുമാർ ആണ് വരികൾ നൽകിയിരിക്കുന്നത്.
വിനായക് എഴുതിയ ആവേശത്തിലെ തരംഗമായ 'ഇല്ലുമിനാട്ടി' എന്ന പാട്ട് യൂട്യൂബിൽ 65 മില്യൺ ആളുകൾ ആണ് ഇതുവരെ കണ്ടത്.
ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ,ജ്യോതിർമയി, ഫഹദ് ഫാസിൽ, ശ്രിന്ദ, ഷറഫുദീൻ , വീണ നന്ദകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
നേരം , ഹെലൻ , ഭീഷ്മ പർവ്വം ,ഗോൾഡ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ അനന്ദ്. സി. ചന്ദ്രൻ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കഥ തിരക്കഥ ഒരുക്കിയത്
മലയാള സാഹിത്യ എഴുത്തുകാരൻ ലജോ ജോസും അമൽ നീരദും ചേർന്നാണ്.
അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജ്യോതിർമയും ഉദയ പിക്‌ചേഴ്‌സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരുപാട് ചർച്ചയായിരുന്നു.