നയൻതായ്ക്ക് വിവാഹ വാർഷിക ആശംസയുമായി മഞ്ജു വാരിയർ ...!

ലേഡി സൂപ്പർ സ്റ്റാർ നയൻതായ്ക്കും വിഘ്‌നേഷ് ശിവനും വിവാഹ വാർഷിക ആശംസയുമായി നടി മഞ്ജു വാരിയർ. നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനുമൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മഞ്ജുവിന്റെ ആശംസാ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

"പ്രിയപ്പെട്ട നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും വിവാഹ വാർഷിക ആശംസകൾ. എപ്പോഴും സന്തോഷമായിരിക്കുക. എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ," എന്നാണ് മഞ്ജു വാരിയർ സമൂഹമാധ്യമത്തിൽ കുറിച്ചത്.

നയൻതാരയും തമിഴ് സംവിധായകൻ വിഘ്‌നേഷ് ശിവനും 2022 ജൂണിൽ ചെന്നൈയിൽ വച്ചാണ് വിവാഹിതരായത്. ഇന്ത്യൻ സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഗർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, രജിനികാന്ത്, ഷാരൂഖ് ഖാൻ, മണിരത്നം തുടങ്ങിയവർ അതിൽ ഉൾപ്പെടും.

Related Articles

Next Story