തിയേറ്ററിൽ ആളില്ലാതെ ഖജുരാഹോ ഡ്രീംസ്
സമ്മിശ്ര അഭിപ്രായങ്ങൾ നേടിയിട്ടും ആളില്ലാത്ത അവസ്ഥ.

ഡിസംബർ 5 ന് റിലീസ് ചെയ്ത ചിത്രത്തിന് നിലവിൽ ആളില്ലാത്ത അവസ്ഥയാണ്.ചിത്രത്തിന് കൂടെ ഇറങ്ങിയ മമ്മൂട്ടി ചിത്രം കളങ്കാവലിന് മികച്ച അഭിപ്രായം ലഭിച്ചതും,ഡിസംബർ അഞ്ചിനു ധാരാളം മലയാള സിനിമകൾ ഇറങ്ങിയതും ചിത്രത്തിന് തിരിച്ചടിയായി.
നാല് സുഹൃത്തുക്കൾ കേരളത്തിൽ നിന്ന് യുനെസ്‌കോ പൈതൃക കേന്ദ്രമായ ഖജുരാഹോയിലേക്ക് നടത്തുന്ന ഒരു റോഡ് ട്രിപ്പാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സൗഹൃദം, യാത്ര, വൈകാരിക നിമിഷങ്ങൾ, സ്വയം കണ്ടെത്തൽ എന്നിവയെല്ലാം ഈ യാത്രക്കിടയിൽ സംഭവിക്കുന്നു. ഒരു യാത്രയിൽ തുടങ്ങുന്ന കഥ പിന്നീട് ഒരു വലിയ ലക്ഷ്യത്തിലേക്ക് എത്തുന്നു.ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരു വിഭാഗം പ്രേക്ഷകർ സിനിമയെ ഇഷ്ടപ്പെട്ടപ്പോൾ, മറ്റൊരു വിഭാഗം തിരക്കഥയിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടുന്നു.
തിരക്കഥാകൃത്ത് സേതുവിന്റെ രചനയിൽ സിനിമയുടെ കഥാഗതിയിൽ പലയിടത്തും അനാവശ്യമായ രംഗങ്ങളും കെട്ടുറപ്പില്ലായ്മയും അനുഭവപ്പെടുന്നതായി വിമർശനമുണ്ട്.ഏകദേശം രണ്ട് വർഷം മുൻപ് റിലീസ് ചെയ്യാൻ ഒരുങ്ങിയ ചിത്രം ഇപ്പോൾ റിലീസ് ചെയ്തപ്പോൾ ഉള്ളടക്കത്തിൽ പുതുമയില്ലായ്മ അനുഭവപ്പെടുന്നു.
