ഇത്തവണ ദിലീപ് തൂക്കും
ബുക്കിങ് തുടങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ ടിക്കറ്റ് തീർന്നു.ദിലീപിന്റെ ഭ ഭ ബ ഏറ്റെടുത്ത് പ്രേക്ഷകർ

ബുക്കിങ് തുടങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ദിലീപ് ചിത്രം ഭ ഭ ബ യുടെ ടിക്കറ്റ് മുഴുവൻ കാലി. ആദ്യ ദിവസത്തെ പല ഷോകളും ഹൗസ് ഫുൾ.നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റ വിമുക്തൻ ആയ ശേഷം പുറത്തിറങ്ങുന്ന ആദ്യ സിനിമയാണ് ഭ ഭ. ബ ചിത്രം തിയേറ്ററിൽ ഓടാൻ സമ്മതിക്കില്ല എന്നും, ചിത്രം പരാജയപ്പെടുത്തും എന്നും പറഞ്ഞു വലിയൊരു വിഭാഗം ചിത്രത്തിന് എതിരെ നിൽക്കുമ്പോഴാണ് ദിലീപ് ചിത്രം റെക്കോർഡ് ബുക്കിങ് നേടിയത്.ആദ്യ ദിവസത്തേ പല ഷോകളും ഹൗസ് ഫുൾ ആണ്.ചിത്രത്തിൽ ദിലീപിനെ കൂടാതെ മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ ,സാന്റി മാസ്റ്റർ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യന്നു.ധനഞ്ജയ് ശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം മൂവിസ് ആണ് പുറത്തിറക്കുന്നത്.ചിത്രം ഒരു മാസ്സ് മസാല ആക്ഷൻ ചിത്രമായിരിക്കും.ലോജിക് പ്രാധാന്യം ഇല്ലാത്ത ഒരു ഭ്രാന്തൻ പടം ആണെന്ന് ആദ്യമേ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.
