ഒടിടി യിൽ ഇഴഞ്ഞു നീങ്ങി ഫെമിനിച്ചി ഫാത്തിമ
Ott റിലീസ് ചെയ്ത ശേഷം സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

നവാഗതനായ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ആണ് ഫെമിനിച്ചി ഫാത്തിമ.ചിത്രത്തിലെ അഭിനയത്തിന് നടി ഷംല ഹംസക്ക് നാഷണൽ അവാർഡ് ലഭിച്ചിരുന്നു.എന്നാൽ ഇപ്പോൾ മനോരമ മാക്സിൽ ഒ ടി ടി ചെയ്യപ്പെട്ട സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.100 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം 2024 ൽ, 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. മേളയിൽ മത്സരവിഭാഗത്തിൽ ഈ ചിത്രത്തിന് ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം ലഭിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഈ ചിത്രത്തിനു ലഭിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്‌കാരവും കെ.ആർ. മോഹനൻ പുരസ്‌കാരവും സംവിധായകൻ ഫാസിൽ മുഹമ്മദിന് ലഭിച്ചു.എന്നാൽ ചിത്രം പല രാഷ്ട്രീയ വശങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് എങ്കിലും പലയിടത്തും പ്രേക്ഷകനെ വലിയ രീതിയിൽ മടുപ്പിക്കുന്നുണ്ട്.ഇഴഞ്ഞു നീങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണം.സ്ഒരുസാധാരണ മുസ്ലീം കുടുംബത്തിൽ നടക്കുന്ന കഥയാണ് ചിത്രം വരഞ്ഞു കാണിക്കുന്നത്.
