പാക്കിസ്ഥാൻ വിലക്കിലും ദുരന്ധർ നേടിയത് വമ്പൻ കളക്ഷൻ

ആഗോളതലത്തിൽ 702 കോടിയാണ് സിനിമ ഇതുവരെയായി കളക്ട് ചെയ്തിട്ടുള്ളത്. വാരാന്ത്യമാകുമ്പോഴേക്കും 800 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്,

Starcast : രൺവീർ സിംഗ്

Director: ആദിത്യ ധർ

( 4.5 / 5 )

ധുരന്ധർ' സർവ റെക്കോഡുകളും തകർത്തു മുന്നേറുകയാണ്. ആഗോളതലത്തിൽ 702 കോടിയാണ് സിനിമ ഇതുവരെയായി കളക്ട് ചെയ്തിട്ടുള്ളത്. വാരാന്ത്യമാകുമ്പോഴേക്കും 800 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്,രൺവീർ സിങ്, അക്ഷയ് ഖന്ന, ആർ.മാധവൻ, അർജുൻ രാംപാൽ തുടങ്ങിയവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐഎസ്ഐയുടെ പിന്തുണയുള്ള ഭീകര ശൃംഖലകൾ തകർത്ത് പാകിസ്ഥാനിൽ എത്തുന്ന ഇന്ത്യൻ ചാരൻ ആണ് നായകൻ.എന്നാൽ, ഈ സ്‌പൈ ആക്ഷൻ ത്രില്ലർ സിനിമ പാകിസ്താനിൽ നിരോധിച്ചിരിക്കുകയാണ്. എങ്കിലും രാജ്യത്ത് അനധികൃതമായി ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സിനിമയായി മാറി.സിനിമയിലെ അക്ഷയ് ഖന്നയുടെ നൃത്തം ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അറബിക് ഗാനമായ 'FA9LA'യിലെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ എൻട്രിയും.ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ചിത്രങ്ങൾ ഉപയോഗിച്ചതിനെതിരെ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) കറാച്ചി കോടതിയിൽ ഹർജി നൽകിയതായും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.

Related Articles
Next Story