നിഖില വിമലിന്റെ പെണ്ണ് കേസ് ജനുവരിയിൽ

നിഖില വിമൽ നായികയായി എത്തുന്ന പെണ്ണ് കേസ് ജനുവരി 16 റിലീസ് ചെയ്യും

നിഖില വിമലിനെ നായികയാക്കി ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പെണ്ണ് കേസ് ജനുവരി 16 റിലീസ് ചെയ്യും .കോമഡിക്ക് പ്രാധാന്യം നൽകി സമകാലിക കഥ പറയുന്ന ചിത്രത്തിൽ ഒരുപാട് പുരുഷന്മാരെ വിവാഹം കഴിച്ചു പണവുമായി മുങ്ങുന്ന നായിക വേഷത്തിലാണ് നിഖില എത്തുന്നത്നി. ഖില വിമലിനൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. യുവനായികമാരിൽ ശ്രദ്ധേയയായ നിഖില വിമലിന്റെ കോമഡി വേഷം പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.ജനുവരി 16ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുമെല്ലാം പ്രേക്ഷകർക്കിടയിൽ കൗതുകം സൃഷ്ടിച്ചിരുന്നു. അതിന്റെ വ്യത്യസ്തതകൊണ്ട് തന്നെ ചിത്രം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

Related Articles
Next Story