വരുന്നത് മാസ്സ് ആക്ഷൻ മമ്മൂട്ടി ചിത്രം. ഖാലിദ് റഹ്മാൻ സംവിധാനം ക്യുബ് സിനിമസ് നിർമ്മാണം
ഉണ്ട എന്ന സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വന്നു.

ഖാലിദ് റഹ്‌മാനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ട് ക്യൂബ്‌സ് എന്റർടൈൻമെന്റ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഖാലിദ് റഹ്‌മാൻ ചിത്രമാണ് തങ്ങളുടെ പുതിയ പ്രൊഡക്ഷൻ എന്ന് ഷെരീഫ് മുഹമ്മദ് സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടു.ഈ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴി ഒരുക്കി.പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ മാർക്കോ ആയിരുന്നു ക്യുബ് എന്റർടൈൻമെന്റ് പുറത്തിറക്കിയ ആദ്യ ചിത്രം. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം പാൻ ഇന്ത്യൻ ലെവൽ ഹിറ്റ് ആകുകയും നൂറ് കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു.നിലവിൽ ഇപ്പോൾ പെപ്പെ നായകനായ കാട്ടാളൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു വരുകയാണ്.ഇതിനു ശേഷം ആണ്
മമ്മൂട്ടി ചിത്രത്തിന്റെ മറ്റു കാര്യങ്ങൾ ചർച്ച ചെയ്യുക.നിയോഗ്, സുഹാസ്, ഷർഫു എന്നിവർ ചേർന്ന് രചിച്ച ചിത്രം, മമ്മൂട്ടി എന്ന നടനും താരത്തിനുമുള്ള ആദരമായാണ് ഒരുക്കുന്നത്. മലയാളത്തിലെയും മലയാളത്തിന് പുറത്തുമുള്ള ഒട്ടേറെ വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഉണ്ട എന്നാ ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ടീം വീണ്ടും ഒന്നിക്കുന്നത്. ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന ചിത്രമാണിത്.
