Begin typing your search above and press return to search.
റിലീസിനൊരുങ്ങി മലയാള ചിത്രം പ്ലാൻ
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം ചർച്ച ചെയ്യുന്ന പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം ചർച്ച ചെയ്യുന്ന പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം പൂർത്തിയായി.ഫിലിപ്പ് ബേണിങ്ങ്ഹിലും സുധീർ സാലിയും ചേർന്ന്രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്നാർ, കൊച്ചി, ദുബൈ എന്നിവിടങ്ങളിൽ വെച്ചായിരുന്നു.Creative Workshop Houston എന്ന ബാനറിൽ സൗമ്യ ഫിലിപ്പ്, ഫിലിപ്പ് ബേണിങ്ങ്ഹിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.പ്രവാസി മലയാളികളുടെ കഥ പറയുന്ന ചിത്രം ,സ്വർണകടത്തു വ്യാപാര രംഗത്തെ ചതിയും ,വഞ്ചനയും കൂടി തുറന്നുകാട്ടുന്നുണ്ട് .ഒപ്പം നല്ലൊരു പ്രണയ കഥ കൂടി പറയുന്നു.ഛായാഗ്രഹണം-ടോൺസ് അലക്സ്,എഡിറ്റിംഗ് & കളറിംഗ്-ഷൺ എ യു ശ്രീജിത്ത്,സംഗീതം - ശ്രീശങ്കർ, എന്നിവർ നിർവഹിക്കുന്നു.
Next Story
