നടൻ വിനായകന് പരിക്ക്

ആട് 3 സിനിമയുടെ ഫൈറ്റ് ചിത്രീകരണത്തിനിടെ നടന്ന അപകടത്തില്‍ നടന്‍ വിനായകന് പരിക്ക്. നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ആട് 3 സിനിമയുടെ ഫൈറ്റ് ചിത്രീകരണത്തിനിടെ നടന്ന അപകടത്തില്‍ നടന്‍ വിനായകന് പരിക്ക്. നടനെ ഉടനെ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തോൾ എല്ലിന് സാരമായ പരിക്ക് പറ്റിയതിനാൽ ആറ് ആഴ്ച്ചയോളം വിശ്രമം വേണം എന്നാണ് ഡോക്ടർ അറീച്ചൊരിക്കുന്നത്.

മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ.2015 ൽ പുറത്തിറങ്ങിയ ആട് എന്ന ചിത്രത്തിൽ ഡ്യൂഡ് എന്ന കഥാപാത്രമായാണ് വിനായകൻ എത്തിയത്. ചിത്രം തിയേറ്ററിൽ വൻ പരാജയം നേരിട്ടു.ഒരാഴ്ച്ച തികച്ചു ഓടാൻ പോലും ചിത്രത്തിന് സാധിച്ചില്ല.എന്നാൽ ചിത്രത്തിന്റെ സി.ഡി ഇറങ്ങിയതോടെ ചിത്രം ആളുകൾ ശ്രദ്ധിച്ചു തുടങ്ങി തുടർന്ന് ടി വിയിൽ ചിത്രം വന്നതോടെ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചു.അങ്ങനെ സംവിധായകനും പ്രൊഡ്യൂസറൂം ചേർന്ന് മലയാളം സിനിമ ചരിത്രത്തിൽ ആദ്യമായി തിയേറ്ററിൽ തകർന്ന ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം തയ്യാറാക്കി തിയേറ്ററിൽ റിലീസ് ചെയ്ത് മെഗാ ഹിറ്റ് ആക്കി.ആട് 2.ഇപ്പോൾ അതെ ചിത്രത്തിന്റെ മൂന്നാംഭാഗത്തിന്റെ ഷൂട്ട് നടക്കുകയാണ് .അതിനിടയിൽ ആണ് നടൻ വിനായകന് അപകടം സംഭവിച്ചത്.

Related Articles
Next Story