ഭ ഭ ബ തൂകിയത് ബ്രഹ്മണ്ട കളക്ഷൻ

ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ഭഭബ എന്ന ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യ കളക്ഷന്‍ പ്രഖ്യാപിച്ച് നിര്‍മ്മാതാക്കളായ ശ്രീ ഗോകുലം മൂവീസ്

Starcast : ദിലീപ് ,മോഹൻലാൽ ,വിനീത് ശ്രീനിവാസൻ

Director: ധനഞ്ജയ് ശങ്കർ

( 3.5 / 5 )

ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ഭഭബ എന്ന ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യ കളക്ഷന്‍ പുറത്ത് വിട്ട് ഗോകുലം മൂവീസ്.ഡിസംബർ 18 നു തിയേറ്ററിൽ എത്തിയ ചിത്രം വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള ആദ്യ നാല് ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 41.30 കോടി നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ആഗോള ഓപണിംഗ് 15 കോടിക്ക് മുകളില്‍ ആയിരുന്നു. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ എന്നിവരുടെ മികച്ച കഥാപത്രങ്ങൾ ശ്രദ്ധേയമാണ്.കൂടാതെ മലയാളത്തിന്റെ മോഹൻലാൽ ഒരു മാസ്സ് കാമിയോ റോളിൽ വന്നതും സിനിമയെ ശ്രദ്ധ നേടാൻ സഹായിച്ചു.നടിയെ ആക്രമിച്ച കേസിൽ നിരപരാധി ആണെന്ന് കോടതി വിധി വന്ന ശേഷം ഉള്ള ആദ്യ ദിലീപ് ചിത്രം കൂടിയാണ് ഭ ഭബ

Related Articles
Next Story