ആക്ഷൻ ചിത്രവുമായി വീണ്ടും ഷൈൻ നിഗം

ഷൈൻ നിഗം നായകൻ ആയി എത്തുന്ന ആക്ഷൻ ചിത്രം പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ.ഷൈൻ നിഗം 27 എന്നാണ് താൽക്കാലിക പേര്.

Starcast : ഷൈൻ നിഗം

Director: പ്രവീൺ നാഥ്

( 0 / 5 )

ഷൈൻ നിഗത്തെ നായകനാക്കി നവാഗതനായ പ്രവീൺ നാഥ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം അനൗൺസ് ചെയ്ത് അണിയറ പ്രവർത്തകർ.മലയാളം ,തമിഴ് ,ഹിന്ദി ,കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.ബൾട്ടി, മദ്രാസ്സ്ക്കാരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷൈൻ നായകൻ ആയെത്തുന്ന ആക്ഷൻ ചിത്രമാണ് ഇത്.ഷൈൻ നിഗം 27 എന്ന് താൽക്കാലിക പേര് നൽകിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

നിലവിൽ ഷൈൻ നിഗം നായകനായ വിവാദ ചിത്രം ഹാൽ ക്രിസ്ത്മസ് റിലീസിന് തയ്യാറെടുക്കുകയാണ്.വീരയാണ് ചിത്രത്തിന്റെ സംവിധായകൻ.സാക്ഷി വൈദ്യയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്.

Related Articles
Next Story