മദ്യപിച്ചു വാഹനാപകടം ഉണ്ടാക്കിയ തട്ടിയും മുട്ടിയും സീരിയൽ താരം സിദ്ധാർഥ് പ്രഭു അറസ്റ്റിൽ

ഇന്നലെ രാത്രി കോട്ടയം നാട്ടകത്തു എംസി റോഡിൽ വെച്ചാണ് ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുന്നത്

കോട്ടയം :ഇന്നലെ രാത്രി കോട്ടയം നട്ടകത്തെ എംസി റോഡിൽ വെച്ചായിരുന്നു അപകടം.റോഡരികിൽ നിൽക്കുക ആയിരുന്ന ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചിട്ട വാഹനം നാട്ടുകാർ ചേർന്നാണ് പിടിച്ചത്.ഈ സമയം ബോധമില്ലാത്ത മദ്യപിച്ചു അവസ്ഥയിൽ ആയിരുന്നു സിദ്ധാർഥ് പ്രഭു.തുടർന്ന് ഇയാൾ നാട്ടുകാരെ ആക്രമിക്കാനും തെറി വിളിക്കാനും തുടങ്ങി.അക്രമകാരിയായ സിദ്ധാർഥ്നെ പോലീസ് എത്തി ബലം പ്രയോഗിച്ചു ആണ് കീഴ്പ്പെടുത്തിയത്.തുടർന്ന് വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ഇയാൾ മദ്യപിച്ചതായി സ്ഥിതീകരിച്ചത്.മദ്യപിച്ചു വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു.തുടർ നടപടികൾ ഉണ്ടാകും എന്ന് പോലീസ് അറീച്ചു.അപകടമുണ്ടാക്കിയ കാർ ഇപ്പോഴും റോഡരികിൽ കിടക്കുകയാണ്.

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ സീരിയൽ നടനാണ് സിദ്ധാർത്ഥ് പ്രഭു. ഹാസ്യവും കുടുംബജീവിതവും ആധാരമാക്കിയ ജനപ്രിയ സിറ്റ്കോമുകളായ ‘തട്ടീം മുട്ടീം’ , ‘ഉപ്പും മുളകും’ എന്നീ സീരിയലുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

Related Articles
Next Story