വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം 'റൗഡി ജനാര്‍ദ്ദന'യുടെ ടീസര്‍ റിലീസിന് പിന്നാലെ ട്രോള്‍ മഴ.

മലയാളം ടീസറില്‍ വിജയ് ദേവരകൊണ്ട പറയുന്ന ഡയലോഗിനെ ട്രോളിയാണ് മലയാളികള്‍ രംഗത്തെത്തിയത്.

Starcast : വിജയ് ദേവരകൊണ്ട

Director: രവി കിരൺ കോല

( 0 / 5 )

തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം 'റൗഡി ജനാര്‍ദ്ദന'യുടെ ടൈറ്റില്‍ ടീസര്‍ റിലീസിന് പിന്നാലെ ട്രോള്‍ മഴ. മലയാളം ടീസറില്‍ വിജയ് ദേവരകൊണ്ട പറയുന്ന ഡയലോഗിനെ ട്രോളിയാണ് മലയാളികള്‍ രംഗത്തെത്തിയത്.1980കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമാണ് റൗഡി ജനാര്‍ദ്ദന. രവി കിരണ്‍ കോല സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ്. മലയാളികളായ ക്രിസ്റ്റോ സേവ്യര്‍ സംഗീതവും ആനന്ദ് സി.ചന്ദ്രന്‍ ക്യാമറയും നിര്‍വഹിക്കുന്നു. സുപ്രീം സുന്ദര്‍ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്ന ചിത്രം അഞ്ച് ഭാഷകളിലായി 2026 ഡിസംബറില്‍ തിയറ്ററുകളിലെത്തും. കീര്‍ത്തി സുരേഷാണ് നായിക.ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ ട്രൈലർ വിവാദത്തിൽ ആയിരിക്കിയാണ്.തമിഴ് ,തെലുഗ് ,കന്നഡ ,ഹിന്ദി മലയാളം ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.അത്കൊണ്ട് തന്നെ ചിത്രത്തിന്റെ ട്രൈലെർ എല്ലാ ഭാഷയിലും ഇറങ്ങിയിരുന്നു.വലിയ ഒരു കത്തിയുമായി ഒരുപാട് ആളുകളെ കുത്തി വീഴ്ത്തിയ ശേഷം ആയാൽ ചുറ്റുമുള്ള റൗഡികളോട് പറയുന്ന ഡയലോഗ് ആണ് ഇപ്പോൾ ട്രോൾ ആയി മാറിയിരിക്കുന്നത്.ഇതിൽ ആയാൽ തെറി വാക്ക് ഉപയോഗിക്കുകയും ചെയ്തു.വലിയ അറവ് കത്തിയുമായി ചോരയിൽ കുളിച്ചു നിൽക്കുന്ന നായകൻ പറയുന്ന ഡയലോഗ് പണ്ടത്തെ തെരുവ് നാടകത്തിലെ ഡയലോഗ് പോലെ ഉണ്ടെന്നാണ് മലയാളികളുടെ വാദം.പിന്നെ അതിനു താഴെ തെറിയും ,പടത്തെ മോശമായി കാണിച്ചും കമന്റുകൾ നിറഞ്ഞിരിക്കുന്നു.എന്തായാലും സിനിമ റിലീസ് ആകുമ്പോൾ കൂടുതൽ അറിയാം

Related Articles
Next Story