ഇളയരാജയ്ക്ക് പൊന്നാട അണിയിച്ചു വേടൻ

ചുരുങ്ങിയ കാലയളവിൽ കേരളത്തിൽ ഹരമായി മാറിയ ഗായകനാണ് വേടൻ. താരത്തിന്‍റെ റാപ്പ് സംഗീതത്തിനാണ് ആരാധകർ ഏറെയും. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ വിയർപ്പു തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിലൂടെയാണ് വേടന് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. ഈ ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരവും വേടന്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിത സംഗീത ചക്രവര്‍ത്തി ഇളയരാജക്കൊപ്പമുള്ള വേടന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.ചിത്രത്തിന് തമിഴ് ഇസൈ അരസൻ എന്നാണ് വേടൻ ഹെഡിങ് നൽകിയത്.മുൻപ് ഒരു ഇന്റർവ്യൂ സമയത്ത് തമിഴിൽ ഒരു ഗാനം ഇളയരാജയുടെ കൂടെ ചെയ്യാൻ ഭാഗ്യം വന്നിട്ട് ഉണ്ട് എന്ന് വേടൻ പറഞ്ഞിരുന്നു.തമിഴിൽ ഒന്ന് രണ്ട് ഗാനങ്ങൾ പാടിയ വേടന്റെ റാപ്പ് സോങ് എല്ലായിടത്തും ശ്രദ്ധേയമാണ്.ഒരു പീഡന കേസിൽ കുറച്ചു കാലം മുൻപ് അകപ്പെട്ട വേടൻ വീണ്ടും ഗാന ലോകത്ത് സജീവമായി കൊണ്ടിരിക്കുന്നു.
