അനൂപ് മേനോൻ നായകനാകുന്ന ചിത്രം ജനുവരിയിൽ റിലീസ്

അനൂപ് മേനോൻ നായകനാകുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ രമേശ്‌ പിഷാരടി, ഇന്ദ്രൻസ്, നോബി പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ എന്നിവരും പ്രധാന വേഷം ചെയ്യുന്നു

Starcast : അനൂപ് മേനോൻ

Director: രതീഷ് നെടുമങ്ങാട്

( 0 / 5 )

ധനുഷ് ഫിലിംസിന്‍റെ ബാനറിൽ എസ്. മോഹൻ നിർമിച്ച് രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്ത് അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഈ തനിനിറം എന്ന ചിത്രം ജനവരി പതിനാറിന് പ്രദർശനത്തിനെത്തും. മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണൻ ലേഡീസ് ഒൺലി എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിന്‍റെ ബാനറിൽ എസ്. മോഹനൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്.പതിവായി കാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഒരു റിസോർട്ടിൽ ഒരു കാമ്പിൽ പങ്കെട്ടുക്കാനായി നാടിന്‍റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒത്തുചേരുന്നു. ഇവിടുത്തെ പ്രോഗാമുകൾ നടക്കുന്നതിനിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ.

പൂർണമായും ഇൻവസ്റ്റിഗേറ്റീവ് തില്ലറായിട്ടാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. അന്വേഷണത്തിന്‍റെ ഓരോ ഘട്ടങ്ങൾ പിന്നീടുമ്പോഴും വലിയ ദുരൂഹതകളുടെ ചുരുളുകളാണ് നിവരുന്നത്. ഈ കുറ്റാന്വേഷണ ചിത്രത്തിന്‍റെ ആകർഷണീയവും പുതിയ പുതിയ വഴിത്തിരിവുകൾ തന്നെയാണ്. എസ്.ഐ. ഫെലിക്സ് ലോപ്പസ് എന്ന് കഥാപാത്രമായാണ് അനൂപ് മേനോൻ എത്തുന്നത്.

Related Articles
Next Story