ഒന്നാം ഭാഗം പോലെ അല്ല രണ്ടാംഭാഗം രണ്ടാം ഭാഗം പോലെ അല്ല മൂന്നാം ഭാഗം
ദൃശ്യം 3 ഒരു ഗംഭീര ചിത്രം എന്ന് ജീത്തു ജോസഫ്

മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം' സിനിമയുടെ മൂന്നാംഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ജോർജ് കുട്ടിയെയും കുടുംബത്തെയും ചിത്രത്തിലെ ഓരോ കഥാപാത്രത്തേയും ആരാധകർ ഏറ്റെടുത്തിരുന്നു. ദൃശ്യത്തിന്‍റെ മൂന്നാംഭാഗം മലയാളത്തിലും ഹിന്ദിയിലുമായാണ് പുറത്തിറങ്ങാനിരിക്കുന്നത്.
ചിത്രത്തിലെ സസ്പെൻസിനെക്കുറിച്ചോ കഥയെക്കുറിച്ചോ അധികം വിവരങ്ങളൊന്നും സംവിധായകനോ അണിയ പ്രവർത്തകരോ പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് ജീത്തു ജോസഫ് ചില കാര്യങ്ങൾ തുറന്നുപറഞ്ഞു.മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. ദൃശ്യം, ദൃശ്യം 2 എന്നിങ്ങനെ രണ്ടുഭാഗങ്ങളാണ് നിലവിൽ റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം തിയറ്ററുകളില്‍ വലിയ സ്വീകാര്യത നേടിയപ്പോള്‍ കോവിഡ് കാലത്ത് ഒ.ടി.ടി റിലീസായി എത്തിയ ദൃശ്യം 2ഉം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്.ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയേ അല്ല മൂന്നാം ഭാഗം. കുറച്ചുകൂടി ഇമോഷണൽ ആയിരിക്കും മൂന്നാം ഭാഗം. ജോർജ്കുട്ടിയുടെ കുടുംബത്തിൽ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങൾ ആണ് കാണിക്കുന്നത്. ആ കഥാപാത്രങ്ങളുടെ ഐഡന്റിറ്റി ഞങ്ങൾ നിലനിർത്തുന്നുണ്ട്. , ജീത്തു ജോസഫ് പറഞ്ഞു.
