കണ്ണിൽ മെഴുകു തിരി കത്തിച്ചു ഒഴിച്ച് പ്രകടനം

ആക്ഷൻ ഹീറോ വിദ്യത് ജമാൽ ആണ് കളരിയുടെയും യോഗയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടി ഇത്തരത്തിൽ ഒരു അഭ്യാസ പ്രകടനം നടത്തിയത്

സിനിമ മേഖലയിൽ ഏറെ ആരാധകരുള്ള നടനാണ് വിദ്യുത് ജമാൽ. ആക്ഷൻ രംഗങ്ങൾ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രെദ്ധേയമാണ്.ഇപ്പോഴിതാ കണ്ണിലേക്ക് മെഴുകുതിരി കത്തിച്ച് ഒഴിക്കുന്ന നടന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കളരിപ്പയറ്റിന്റെയും യോഗയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടിയാണ് താരം ഈ സാഹസിക വീഡിയോ പങ്കുവെച്ചത്. "പരിമിതികളെ മറികടക്കാൻ നമ്മെ പ്രാപ്തരാക്കുന്ന പുരാതന കളരിപ്പയറ്റിനെയും യോഗയെയും ബഹുമാനിക്കുന്നു. മെഴുകും കണ്ണുകെട്ടലും, ഒരു യോദ്ധാവിന്റെ ആത്മാവിന്റെ സാക്ഷ്യം" എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

വിദ്യുതിന്റെ ഈ പ്രകടനത്തിന് സാമൂഹിക മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മുൻപ് സ്റ്റേജിൽ സ്വന്തം ശരീരത്തിൽ തീയിട്ട വിദ്വിത് കാണിച്ച സാഹസിക പ്രകടനങ്ങളും ആരാധകർ പങ്കുവെക്കുണ്ട്.എ.ആർ. മുരുഗദോസ് എഴുതി സംവിധാനം ചെയ്ത തമിഴ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ 'മദിരാശി'യിലാണ് വിദ്യുത് ജമാൽ അവസാനമായി അഭിനയിച്ചത്. പാരമൗണ്ട് പിക്ചേഴ്സിന്റെ 'സ്ട്രീറ്റ് ഫൈറ്റർ' എന്ന ലൈവ്-ആക്ഷൻ റീബൂട്ടിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് വിദ്യുത് ജംവാൽ. 2026 ഒക്ടോബർ 16-ന് റിലീസ് നിശ്ചയിച്ചിട്ടുള്ള ഈ ചിത്രം കിറ്റാവോ സകുറായ് ആണ് സംവിധാനം ചെയ്യുന്നത്.2011-ൽ പുറത്തിറങ്ങിയ 'ഫോഴ്സ്' (Force) എന്ന സിനിമയിലെ വില്ലൻ വേഷത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തിയത്.ഈ വില്ലൻ വേഷം വളരെ ശ്രദ്ധനേടി കൊടുത്തിരുന്നു.വിദ്യുത് ജമാൽ ആദ്യമായി നായകനായി അഭിനയിച്ച സിനിമ 2013-ൽ പുറത്തിറങ്ങിയ 'കമാൻഡോ: എ വൺ മാൻ ആർമി' (Commando: A One Man Army) ആണ്. ഇതിൽ അദ്ദേഹം അവതരിപ്പിച്ച 'കരൺവീർ സിംഗ് ഡോഗ്ര' എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിക്കൊടുത്തു. ഈ സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്തതോടെ അദ്ദേഹം "ഇന്ത്യയുടെ ആക്ഷൻ ഹീറോ" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.2012 ൽ അജിത് നായകനായ ബില്ല എന്ന ചിത്രത്തിലാണ് ആദ്യമായി തമിഴ് സിനിമയിൽ എത്തുന്നത് പിന്നീട് 2012 ൽ തന്നെ വിജയ് ചിത്രം തുപ്പാക്കിയിൽ വില്ലൻ ആയി എത്തി 2014 അഞ്ചാൻ എന്ന സൂര്യ ചിത്രത്തിൽ നായക തുല്ല്യ വേഷം ആയിരുന്നു ചെയ്തത്.

Related Articles
Next Story