രാജസാബ് ഇഷ്ടം ആയില്ലെങ്കിൽ വീട്ടിൽ വന്നോളൂ
ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിലാണ് സംവിധായകൻ മാരുതി അദ്ദേഹത്തിന്റെ അഡ്രസ്സ് നൽകിയത്.നിങ്ങളിൽ ഒരു ശതമാനം ആളുകൾ എങ്കിലും നിരാശർ ആണെങ്കിൽ വീട്ടിലേക്ക്. വന്നോളൂ എന്നാണ് അദ്ദേഹം പ്രേക്ഷകരോട് പറഞ്ഞത്

2026 ജനുവരി റിലീസുകളിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രഭാസ് നായകനാകുന്ന രാജാസാബ്. ജനുവരി 9-ന് റിലീസാകുന്ന ചിത്രത്തേക്കുറിച്ച് സംവിധായകൻ മാരുതി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണിപ്പോൾ. രാജാസാബ് പ്രീ-റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള ചിത്രമായിരിക്കും രാജാസാബ് എന്ന് അദ്ദേഹം ഉറപ്പുനൽകി.നിങ്ങളിൽ 1% പേരെങ്കിലും ഈ സിനിമയിൽ നിരാശരാണെങ്കിൽ, റെബൽ സ്റ്റാർ ആരാധകരും കുടുംബവും, എന്റെ വീട്ടിലേക്ക് വന്ന് എന്നോട് ചോദിക്കാം - ഇതാണ് വിലാസം, വില്ല നമ്പർ 17, കൊല്ല ലക്ഷ്വറി, കൊണ്ടാപൂർ!" മാരുതിയുടെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ ഇങ്ങനെയായിരുന്നു.'കൽക്കി 2898 എ.ഡി'ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് രാജാസാബ്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ- ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന 'രാജാസാബ്' പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമിക്കുന്നത്.ഈ പ്രസ്താവന നടത്തുമ്പോൾ നടൻ പ്രഭാസും മാരുതിക്കൊപ്പം വേദിയിലുണ്ടായിരുന്നു
