യാഷ് ചിത്രം ടോക്സിക്കിൽ സൂപ്പർ ലേഡി നയൻ താരയും

ചിത്രത്തിൽ നയൻസ് അവതരിപ്പിക്കുന്ന ഗംഗ എന്നാ കഥപാത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.കറുപ്പ് വസ്ത്രമണിഞ്ഞു തോക്ക് പിടിച്ചു നിൽക്കുന്ന നയൻ ആക്ഷൻ ഹീറോയിൻ ആയിരിക്കും എന്നാണ് ആരാധകർ കരുതുന്നത്

Director: ഗീതു മോഹൻ ദാസ്

( 0 / 5 )

യാഷിനെ നായകനാക്കി മലയാളിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്ക് എന്ന ചിത്രത്തിലെ നയൻ താരയുടെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ഗംഗ എന്ന കഥാപാത്രമായാണ് നയൻതാര എത്തുന്നത് .ഇന്ത്യൻ സിനിമയിലെ ഐക്കണിക് നടിമാരിലൊരാളായ നയൻതാര, ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് ടോക്‌സിക്കിൽ അവതരിപ്പിക്കുന്നത്. നയൻതാരയെ നമ്മൾക്ക് ആഘോഷിക്കപ്പെടുന്ന താരമായും ശക്തമായ സ്‌ക്രീൻ സാന്നിധ്യമുള്ള കലാകാരിയായും അറിയാം. ഇരുപത് വർഷത്തിലേറെ നീളുന്ന കരിയറുമുണ്ട്. എന്നാൽ ടോക്സിക് ചിത്രത്തിൽ, ഇതുവരെ പുറത്തുവരാതെ കാത്തിരുന്ന പ്രതിഭയാണ് നയൻതാരയിൽ നിന്ന് പ്രേക്ഷകർ കാണാൻ പോകുന്നത്. നയനെ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അവതരിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഷൂട്ടിങ് മുന്നോട്ടുപോയപ്പോൾ, നയൻതാരയുടെ വ്യക്തിത്വം തന്നെ കഥാപാത്രത്തിന്റെ ആത്മാവുമായി എത്ര അടുത്താണെന്നത് ഞാൻ തിരിച്ചറിഞ്ഞു. അത് അഭിനയമല്ല അലൈൻമെന്റാണ്. അവൾ കൊണ്ടുവന്ന ആഴവും സത്യസന്ധതയും നിയന്ത്രണവും വികാരവ്യക്തതയും കഥാപാത്രത്തിന്മേൽ ചേർത്ത പാളികളല്ല; അവൾക്കുള്ള ഗുണങ്ങളാണ്. നയൻതാര അതുല്യമായി അവതരിപ്പിച്ച എന്റെ ഗംഗയെ ഞാൻ കണ്ടെത്തി അതിലുപരി, ഒരു പ്രിയ സുഹൃത്തിനെയും.” - എന്നാണ് ഗംഗയായി നയൻതാരയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് ഗീതു മോഹൻ ദാസ് പറഞ്ഞത്. മുമ്പ് കിയാര അദ്വാനിയുടെ നദിയാഎന്ന കാരക്റ്റർന്റെയും ഹുമ ഖുറേഷി അവതരിപ്പിച്ച എലിസബത്തിന്റെയും പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.

Related Articles
Next Story