നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
സൂപ്പർ ഹിറ്റ് ചിത്രമായ 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്

നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സൂപ്പർ ഹിറ്റ് ചിത്രമായ 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ' സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്' എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.തമിഴിലും മലയാളത്തിലും ശ്രദ്ധേയനായ എഡിറ്ററും തിരക്കഥാകൃത്തുമായ അഭിനവ് സുന്ദർ നായകിന്റെ സംവിധാനവും, ആഷിഖ് ഉസ്മാന്റെ നിർമാണവും ഒന്നിക്കുന്നതോടെ 'മോളിവുഡ് ടൈംസ്' ഏറെ പ്രതീക്ഷയുണർത്തുന്ന ഒരു പ്രോജക്ടായി മാറുന്നു.
ക്യാമറയിലൂടെ നോക്കുന്ന നസ്ലിന്റെ ഫസ്റ്റ് ലുക്ക് നേടിയ വമ്പൻ സ്വീകരണത്തിന് പിന്നാലെ, സിനിമയെക്കുറിച്ചുള്ള ആകാംക്ഷ ഇരട്ടിയായിരിക്കുകയാണ്. മലയാളത്തിലെ മികച്ച സംവിധായകൻ, അഭിനേതാക്കൾ, നിർമാതാവ്, സംഗീത സംവിധായകൻ എന്നിവരടങ്ങുന്ന ശക്തമായ ക്രൂ അണിനിരക്കുന്ന 'മോളിവുഡ് ടൈംസി'ന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. രാമു സുനിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
