മദ്യ ലഹരിയിൽ സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച മധ്യവയസ്കൻ മരിച്ചു
മദ്യലഹരിയിൽ കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു

മദ്യ ലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്. അപകട ശേഷം ഗുരുതര പരിക്ക് പറ്റിയ ലോട്ടറി തൊഴിലാളിയായ തങ്കരാജൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണമടഞ്ഞത് .ഡിസംബർ 24 ന് വൈകീട്ടായിരുന്നു അപകടം. സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. രാത്രി എംസി റോഡിൽ നാട്ടകം കോളേജ് കവലയിലായിരുന്നു അപകടം. സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ അപകടമുണ്ടാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്ത് വന്നിരുന്നു.മദ്യലഹരിയിൽ കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്ത നാട്ടുകാരുമായി സിദ്ധാർഥ് വാക്ക് തർക്കം ഉണ്ടാവുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.പിന്നീട് നാട്ടുകാർ ഇയാളെ പിടിച്ചു കെട്ടി പോലീസിൽ ഏൽപ്പിക്കുക ആയിരുന്നു
