പണം പ്രശ്നമല്ല ഡേറ്റിങ്ങിനു തയ്യാറാണ് എങ്കിൽ എവിടെ വേണേലും പോകാം നടി സന അൽത്താഫിനു മെയിൽ അയച്ച് ചെന്നൈയിൽ നിന്ന് ഒരു വ്യവസായി

മെയിൽ വഴി ഡേറ്റിങ്ങിനു ക്ഷണം .മെയിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു നടി സന അൽത്താഫ്

മെയിൽ വഴി തുടർച്ചയായി ഡേറ്റിംഗിന് ക്ഷണിക്കുന്നയാൾക്കെതിരെ നടി സന അൽത്താഫ്. തനിക്ക് വന്ന മെയിൽ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടും നടി പങ്കുവച്ചിട്ടുണ്ട്. ഡേറ്റിംഗിന് നൽകുന്ന പ്രതിഫലമടക്കം മെയിലിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം നടി പങ്കുവച്ചത്. സെപ്തംബർ 29നും ഡിസംബർ 26നും കഴിഞ്ഞ ദിവസവുമാണ് നടിക്ക് മെെയിൽ വന്നത്.

'വൗ.. എന്തൊരു പ്രഫഷണൽ റൊമാന്റിക് പ്രൊപ്പോസൽ' എന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'എൻ. ബാലാജി ബാലാജി' എന്ന മെയിൽ ഐഡിയിൽ നിന്നാണ് സനയ്ക്ക് ഡേറ്റിങ്ങിനുള്ള ക്ഷണം വന്നത്. ചെന്നൈയിലുള്ള വ്യവസായിയാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തുന്നത്. എത്രയാണ് പ്രതിഫലമെന്നും ഇന്ത്യയിലോ മാലിദ്വീപിലോ ദുബായിലോ ഡേറ്റിംഗ് പ്ലാൻ ചെയ്യാമെന്നും ഇയാൾ ചോദിക്കുന്നുണ്ട്. ഒരേ തരത്തിലുള്ള സന്ദേശമാണ് പല തലണയായി ഈ വ്യക്തി അയച്ചിരിക്കുന്നത്. ഇവയുടെ സ്ക്രീൻഷോട്ടുകളും സന പങ്കുവച്ചിട്ടുണ്ട്.'വിക്രമാദിത്യൻ' എന്ന സിനിമയിൽ ദുൽഖറിന്റെ സഹോദരിയായാണ് സന ബിഗ് സ്ക്രീനിൽ എത്തിയത്. പിന്നീട് ഫഹദ് ഫാസിലിന്റെ നായികയായി 'മറിയം മുക്കിൽ'അഭിനയിച്ചു. റാണി പദ്മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. തമിഴിൽ ചെന്നൈ 600028 II,​ ആർകെ നഗർ തുടങ്ങിയവയിലും അഭിനയിച്ചിട്ടുണ്ട്. നടൻ ഹക്കിം ഷാജഹാനുമായി കഴിഞ്ഞവർഷം വിവാഹിതയായി.കുടുംബ ജീവിതം നയിക്കുന്ന സനയുടെ ചില ഡാൻസ് വീഡിയോകൾ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇതിനു പിന്നാലെയാണ് ഡേറ്റിങ്ങിനു ക്ഷണം വന്നത്

Related Articles
Next Story