മദ്യപിച്ചു വാഹനാപകടം നടത്തിയ സിദ്ധാർഥ് പ്രഭുവിനെ ഉപ്പും മുളകിൽ നിന്നും പിരിച്ചു വിട്ടു

നടൻ വാഹനം ഇടിച്ച മധ്യ വയസ്കൻ ഇനി. രാവിലെ മരണത്തിന് കീഴടങ്ങി

മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ടെലിവിഷൻ പരിപാടിയാണ് ഉപ്പും മുളകും. 2015ൽ ആരംഭിച്ച ഉപ്പും മുളകും 2200ൽ അധികം എപ്പിസോഡുകൾ പിന്നിട്ട് ജൈത്ര യാത്ര തുടരുകയാണ്. ഇപ്പോൾ മൂന്നാം സീസണാണ് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ബിജു സോപാനം, നിഷ സാരം​ഗ്, ജൂഹി റുസ്ത​ഗി, റിഷി, അൽസാബിത്ത്, ശിവാനി, ബേബി അമേയ, ബേബി നന്ദൂട്ടി തുടങ്ങി ഒരുപാട് കലാകാരന്മാരുടെ തലവര തന്നെ മാറ്റിയത് ഉപ്പും മുളകുമാണ്.പതിവായി കണ്ടുവരുന്ന സീരിയലുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഉപ്പും മുളകിലെ അഭിനേതാക്കളുടെ പ്രകടനവും കഥാപരിസരവും എല്ലാം. വൻ വിജയമായി മുന്നോട്ട് പോവുകയായിരുന്ന പരിപാടിയിൽ അടുത്തിടെ ചില പ്രശ്നങ്ങൾ നടന്നിരുന്നു. പ്രധാന വേഷങ്ങൾ ചെയ്തിരുന്ന ​ബിജു സോപാനവും നിഷ സാരം​ഗും റിഷിയും ശ്രീകുമാറുമെല്ലാം പിന്മാറിയതോടെയാണ് പരിപാടി തകർന്നു തുടങ്ങിയത്. കഴിഞ്ഞ വർഷം സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയെ തുടർന്നാണ് ബിജു സോപാനത്തിനും ശ്രീകുമാറിനും എതിരെ പോലീസ് കേസെടുത്തത്. ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഈ സംഭവത്തോടെ ബിജുവും ശ്രീകുമാറും സീരിയലിൽ നിന്നും പിന്മാറി.നിഷ സാരം​​ഗും ഉപ്പും മുളക് ടീമുമായി സഹകരിക്കുന്നില്ല. റിഷിയും സീരിയൽ അണിയറപ്രവർത്തകരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് സിറ്റ്കോമിൽ നിന്നും പിന്മാറിയത്. ബാലുവും നീലുവും മുടിയനുമൊന്നും എപ്പിസോഡിൽ പ്രത്യക്ഷപ്പെടാതെയായതോടെ പ്രേക്ഷകർക്കും പരിപാടി കാണാനുള്ള ആവേശം നഷ്ടപ്പെട്ടു. റേറ്റിങിലും ഉപ്പും മുളകും വളരെ അധികം പിന്നിലായി.

പിന്നീട് പരിപാടി ഒന്ന് ശ്രെദ്ധ നേടി വന്നത് നടൻ സിദ്ധാർത്ഥ് പ്രഭു സിദ്ധു എന്ന കഥാപാത്രമായി സീരിയലിൽ രം​ഗപ്രവേശം ചെയ്തതോടെയാണ്. ലെച്ചു എന്ന കഥാപാത്രത്തിന്റെ ഭർത്താവ് റോളാണ് സിദ്ധാർത്ഥ് പ്രഭു ചെയ്തിരുന്നത്. നേരത്തെ തട്ടീം മുട്ടീം സീരിയലിൽ അഭിനയിച്ച് ജനപ്രിയനായതുകൊണ്ട് തന്നെ ഉപ്പും മുളകിലെ സിദ്ധാർത്ഥിന്റെ പ്രകടനം വളരെ വേ​ഗത്തിൽ ജനങ്ങളുടെ സ്വീകാര്യത നേടി. റേറ്റിങ് കൂടി.ഇപ്പോൾ റേറ്റിങ് കൂടി വന്ന സമയത്താണ് സിദ്ധാർഥ് പ്രഭു മദ്യപിച്ചു വാഹനം ഓടിച്ചു അപകടം ഉണ്ടാക്കുകയും.അപകടം സംഭവിച്ച ലോട്ടറി വിൽപ്പനക്കാരൻ മരണത്തിനു കീഴടങ്ങുന്നതും.പ്രശനം രൂക്ഷമായതോടെ സിദ്ധാർഥ്വിനെ ഉപ്പും മുകൾക്കിൽ നിന്നും പിരിച്ചു വിട്ടു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.

Related Articles
Next Story