വിജയ് ദേവരകൊണ്ടയ്ക്കും മുന്നേ രശ്മിക മന്ദാന വിവാഹ നിശ്ചയം നടത്തിയ പ്രണയിതാവ് രക്ഷിത് ഷെട്ടി

ഇരുവരുടെയും വിവാഹം 2018 ൽ ഉറപ്പിച്ചിരുന്നു പിന്നീട് ഇവർ വിവാഹത്തിൽ നിന്ന് പിന്മാറി.ഈ അടുത്താണ് വിജയ് ദേവര് കൊണ്ടയുമായി വിവാഹിതകയാകാൻ പോകുന്നു എന്ന വാർത്ത വന്നത്

സിനിമ ലോകം ഏറെ ചർച്ച ചെയ്ത ഒരു വിവാഹ വാർത്തയാണ് രശ്മിക മന്ദനയും നടൻ വിജയ് ദേവര് കൊണ്ടയും തമ്മിലുള്ള വിവാഹം.

ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും ഉള്ള വാർത്തകൾ വർഷങ്ങളായി പ്രചരിക്കുന്നുണ്ട്. 'ഗീത ഗോവിന്ദം', 'ഡിയർ കൊമ്രേഡ്' എന്നീ സിനിമകളിലെ ഇവരുടെ കെമിസ്ട്രി ഇവരുടെ പ്രണയ കഥയ്ക്ക് ആക്കം കൂട്ടി.

ഇതിനിടയിൽ ഇരുവരും ഒരുമിച്ച് വിദേശ രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ, ഒരേ പശ്ചാത്തലത്തിലുള്ള ഫോട്ടോകൾ എന്നിവ സോഷ്യൽ മീഡിയയിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരും ഒരേ വീട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചതും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.

എന്നാലിപ്പോൾ തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും ഔദ്യോഗികമായി പറയുന്നത്. എങ്കിലും, ഇവർ രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ 2024-ന്റെ തുടക്കത്തിൽ വന്നെങ്കിലും വിജയ് ദേവരകൊണ്ട അത് നിഷേധിച്ചു. താൻ ഉടൻ വിവാഹിതനാകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം അന്ന് വ്യക്തമാക്കിയത്.

എന്നാലിപ്പോൾ വീണ്ടും ഈ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഇത്തവണ പക്ഷേ രണ്ടു പേരും വിവാഹത്തെ കുറിച്ചുള്ള വാർത്തകളിൽ പ്രതികരിച്ചില്ല എന്നതും ശ്രെദ്ധേയമാണ്.

എന്നാൽ ഇതിനെല്ലാം മൂൻപ് രശ്മികയുടെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം പലർക്കും അറിയില്ല എന്നതാണ് മറ്റൊരു കാര്യം.

രശ്മികയുടെ സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ കന്നഡ നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

രശ്മികയുടെ ആദ്യ സിനിമയായ 'കിറിക്ക് പാർട്ടി'യുടെ സെറ്റിൽ വെച്ചാണ് ഇവർ പ്രണയത്തിലായത്.

ഇത് ആ കാലത്ത് വലിയ ചർച്ചയായിരുന്നു.2017 ജൂലൈയിൽ വിപുലമായ ചടങ്ങുകളോടെ ഇവരുടെ വിവാഹനിശ്ചയം നടക്കുകയും ഇവർ പ്രേക്ഷകരോട് തങ്ങൾ പ്രണയത്തിലാണ് എന്ന് പറയുകയും ചെയ്തിരുന്നു.എന്നാൽ 2018-ൽ ഇരുവരും പരസ്പര ധാരണയോടെ ഈ ബന്ധം വേർപെടുത്തി. കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് അന്ന് അവരുടെ കുടുംബാംഗങ്ങൾ അറിയിച്ചിരുന്നത്.ബന്ധം പിരിഞ്ഞെങ്കിലും ഇരുവരും ഇപ്പോഴും പരസ്പരം ബഹുമാനിക്കുന്ന സുഹൃത്തുക്കളായി തുടരുന്നു

എന്നതും ശ്രദ്ധേയമാണ്.2016 ൽ. കിറുക്ക് പാർട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക സിനിമ ജീവിതം തുടങ്ങുന്നത്.

ഈ ചിത്രം കന്നഡയിലെ വലിയ വിജയങ്ങളിൽ ഒന്നായി മാറി. ഇതിലെ 'സാൻവി' എന്ന കഥാപാത്രം രശ്മികയെ കന്നഡയിലെ ജനപ്രിയ നടിയാക്കി മാറ്റുകയും ചെയ്തു.അടുത്ത ചിത്രം പുനീത് രാജ് കുമാർ നായകനായ അഞ്ജനി പുത്ര ആയിരുന്നു , തുടക്കത്തിൽ തന്നെ പുനീത് രാജ്കുമാർ പോലുള്ള മുൻനിര നടന്മാർക്കൊപ്പം അഭിനയിക്കാൻ രശ്മികയ്ക്ക് അവസരം ലഭിച്ചതും അവരുടെ സിനിമ ജീവിതം എളുപ്പമാക്കി.പിന്നീട് കന്നഡ സിനിമയിൽ നിന്ന് അവർ തെലുഗ് സിനിമയിലേക്ക് കരിയർ മാറ്റി അതോടെ ഹിറ്റ് ചിത്രങ്ങൾ ഒരുപാട് ലഭിച്ചു.2018 ൽ ആദ്യമായി അഭിനയിച്ച ചലോ എന്ന ചിത്രം വലിയ ഹിറ്റ് ആയി മാറി.തുടർന്ന് ഗീത ഗോവിന്ദം,ഡിയർ കോമ്രഡ്,. പുഷ്പ എന്നീ ചിത്രങ്ങൾ ചെയ്തു.ഇതിലെ മികച്ച അഭിനയം കൊണ്ട് പെട്ടന്ന് തന്നെ ഹിന്ദിയിൽ അവസരങ്ങൾ ലഭിച്ചു അമിതാബ് ബച്ചന്റെ കൂടെ 2022 ൽ ഗുഡ്‌ബൈ, സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പം മിഷൻ മഞ്ജു.2023 ൽ സൂപ്പർ ഹിറ്റ് ചിത്രമായ രൺവീർ കപൂറിന്റെ ആനിമൽ ,2025 ൽ വിക്കി കൗഷൽ ചിത്രം ചാവഎന്നീ ചിത്രങ്ങൾ ചെയ്തു.പിന്നീട് തമിഴ്ൽ കാർത്തിയുടെ കൂടെ സുൽത്താൻ, വിജയന്റെ കൂടെ വാരിസ് എന്നീ ചിത്രങ്ങൾ ചെയ്തു.

2025ന്റെ അവസാനം പുറത്തിറങ്ങിയ ദ ഗേൾ ഫ്രണ്ട് എന്ന ചിത്രവും മികച്ച അഭിപ്രായം ആണ് നേടിയത്.എന്തായാലും രശ്മികയിടെ വിവാഹമ കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്.

Related Articles
Next Story