ബോഡി ഷെയിമിംഗ് നടത്തിയ ആരാധകന് ചുട്ട മറുപടിയുമായി നടി മഞ്ജു പിള്ളയുടെ മകൾ ദയ

തന്നെ കാണാൻ 'ആണത്തം' കൂടുതലാണെന്നും ജിമ്മിൽ പോയാൽ പൂർണമായും ഒരു ആണായി മാറുമെന്നുമാണ് അധിക്ഷേപ കമന്റ്. ഇതിന് മറുപടിയായി 'ആണത്തം നിങ്ങൾക്കില്ലാത്തതിൽ എനിക്ക് വിഷമമുണ്ട്' എന്നാണ് ദയ നൽകിയ മറുപടി.

നടി മഞ്ജു പിള്ളയുടെയും ഛായാഗ്രഹകനായ സുജിത്ത് വാസുദേവിന്റെയും മകൾ ദയ സുജിത്തിനെ അറിയാത്തവർ ചുരുക്കമാണ്.മഞ്ജു വിവാഹ മോചനം നേടിയ ശേഷം മകൾ ദയ അമ്മയോടൊപ്പം ആണ്.ഇപ്പോഴിതാ ദയയുടെ ഒരു കമന്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. വിദേശപഠനത്തിന് ശേഷം തിരിച്ചെത്തിയ ദയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. മോഡലിംഗിൽ ഒരു കൈ നോക്കിയ ദയ ഒട്ടേറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ദയ പങ്കുവയ്ക്കുന്ന പല ചിത്രങ്ങൾക്കും താഴെ അഭിനന്ദനങ്ങൾക്കൊപ്പം ചില വിമർശനങ്ങളും ഉയരാറുണ്ട്. ചില സമയങ്ങളിൽ അത് ബോഡി ഷെയിമിംഗിലേക്കും കടക്കാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു കമന്റിന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് ദയ.

തന്നെ കാണാൻ 'ആണത്തം' കൂടുതലാണെന്നും ജിമ്മിൽ പോയാൽ പൂർണമായും ഒരു ആണായി മാറുമെന്നുമാണ് അധിക്ഷേപ കമന്റ്. ഇതിന് മറുപടിയായി 'ആണത്തം നിങ്ങൾക്കില്ലാത്തതിൽ എനിക്ക് വിഷമമുണ്ട്' എന്നാണ് ദയ നൽകിയ മറുപടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് ദയയുടെ പ്രതികരണം.ദയയുടെ വാക്കുകളിലേക്ക്.. 'ഒരാൾ എന്നോട് പറഞ്ഞു, എനിക്ക് ആണത്തം കൂടുതലാണെന്ന്. ഇനി ജിമ്മിൽ കൂടി പോയിക്കഴിഞ്ഞാൽ നീ പൂർണമായും ഒരു ആണായി മാറുമെന്ന് അയാൾ പറഞ്ഞു. എന്റെ ആണത്തം നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിൽ എനിക്ക് ഖേദമുണ്ട്. എന്റെ ഈ ആണത്തത്തെ ഉൾക്കൊള്ളാൻ കഴിയുന്നത്ര പൗരുഷം നിങ്ങൾക്കില്ലാത്തതിൽ ഞാൻ ഖേദിക്കുന്നു. എന്നേക്കാൾ വലിയ ആണ് നിങ്ങളാണെന്ന് കരുതാൻ മാത്രം ആണത്തം നിങ്ങൾക്കില്ലാത്തതിൽ എനിക്ക് വിഷമമുണ്ട് കേട്ടോ. തീർന്നു'

Related Articles
Next Story