കേരള ക്രൈം ഫയൽസിനു ശേഷം അഹമ്മദ് കബീർ ഒരുക്കുന്ന ചിത്രത്തിൽ കാളിദാസ് ജയറാം നായകൻ

ഇത്തവണ റൊമാന്റിക് കോമഡി ചിത്രമാണ് ഒരുക്കുന്നത്.മെനി മെനി ഹാപ്പി റിട്ടേൺസ് എന്നാണ് ചിത്രത്തിന്റെ പേര്

Starcast : കാളിദാസ് ജയറാം

Director: അഹമ്മദ് കബീർ

( 0 / 5 )

കേരള ക്രൈം ഫയൽസിന് ശേഷം അഹമ്മദ് കബീർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'മെനി മെനി ഹാപ്പി റിട്ടേൺസ്' റിലീസിനെത്തുന്നു. ഒരിടവേളക്ക് ശേഷം കാളിദാസ് ജയറാം മലയാളത്തിൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തെത്തിയിരിക്കുകയാണ്.2019 ൽ ജൂൺ എന്ന ചിത്രത്തിലൂടെ സംവിധാനം രംഗത്ത് എത്തിയ അഹമ്മദ് പിന്നീട് 2021 ൽ ജോജു ജോർജിനെ നായകനാക്കി മധുരം എന്ന ചിത്രം ചെയ്തു ഇരു ചിത്രങ്ങളും മികച്ച അഭിപ്രായം നേടിത്തിരന്നു. പ്രണയം സൗഹൃദം എന്നിവയ്ക്ക് പ്രാധാന്യം നൽകി എടുത്ത ഈ ചിത്രങ്ങൾക്ക് ശേഷം അഹമ്മദ് കബീർ 2023 ൽ കേരള ക്രൈം ഫയൽസ് എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസ് ആയിരുന്നു ചെയ്തത്.ഇത് മികച്ച അഭിപ്രായം നേടിയതോടെ 2025 ൽ ഇതിന്റെ രണ്ടാം ഭാഗം ഒരുക്കി സൂപ്പർ ഹിറ്റ് ആക്കി .ഇപ്പോഴിതാ ത്രില്ലർ ചിത്രങ്ങളിൽ നിന്ന് മാറി ഇത്തവണ റൊമാന്റിക് കോമഡിയുമായാണ് അഹമ്മദ് കബീർ എത്തുന്നത്.മങ്കി ബിസിനസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ അഹമ്മദ് കബീറിനൊപ്പം ജോബിൻ ജോൺ വർഗീസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ആർജെ മാത്തുക്കുട്ടിയാണ് കോ- റൈറ്റർ. സംഗീതം ഗോവിന്ദ് വസന്ത. കാമറ ജിതിൻ സ്റ്റാനിസ്ലാവ് എന്നിവരാണ് .


Related Articles
Next Story