ഷാരൂഖ് ഖാനെ രാജ്യ ദ്രോഹി എന്ന് വിളിച്ച് ബി ജെ പി നേതാവ്
പാകിസ്താൻ, ബംഗളാദേശ് താരങ്ങൾക്ക് ഐ.പി.എല്ലിൽ കളിക്കാൻ അനുവാദം നൽകില്ല. രാജ്യത്തിന്റെ വികാരം ഷാറൂഖ് മാനിക്കണം -ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആനന്ദ് ദുബെ പ്രതികരിച്ചു

ബംഗ്ലാദേശിലെ വിദ്യാർഥി-യുവജന പ്രക്ഷോഭം, ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങളായി രൂപം മാറിയ പശ്ചാത്തലത്തിലാണ് ബംഗ്ലാ താരത്തെ ഐ.പി.എല്ലിൽ കളിപ്പിക്കിലെന്ന പരസ്യ പ്രഖ്യാപനവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയത്. ബി.സി.സി.ഐയെയും, ബി.ജെ.പിയെയും പ്രതിക്കൂട്ടിൽ നിർത്തി കോൺഗ്രസും രംഗത്തു വന്നു. കൊൽക്കത്ത ടീം ഉടമ ഷാറൂഖ് ഖാനെ ബി.ജെ.പി നേതാവ് രാജ്യദ്രോഹിയെന്ന് വിളിച്ചതും വിവാദമായി.ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭവും, അടുത്തിടെയുണ്ടായ സംഘർഷങ്ങൾക്കിടെ ദിചു ചന്ദ്ര ദാസ് എന്ന ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടതുമായ സംഭവ വികാസങ്ങൾ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായ അവസ്ഥയിലാണിപ്പോൾ.ബോളിവുഡ് താരവും കൊൽക്കത്ത ഉടമയുമായ ഷാറൂഖ് ഖാനെ രാജ്യദ്രോഹിയെന്ന് വിളിച്ചാണ് ബി.ജെ.പി നേതാവ് സംഗീത് സോം പ്രതികരിച്ചത്. ഇന്ത്യയും ഇന്ത്യക്കാരും നൽകിയ പണവും പ്രശസ്തിയും ഉപയോഗിക്ക് ഇന്ത്യ വിരുദ്ധർക്കുവേണ്ടി നിക്ഷേപിക്കുകയാണ് ഷാറൂഖ് ഖാൻ. അവർ ഇവിടെ വിജയിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുന്നു- ബംഗ്ലാദേശ് താരത്തിന്റെ സാന്നിധ്യത്തിൽ പ്രതിഷേധവുമായി സംഗീത് സോം പറഞ്ഞു.ബംഗ്ലാ താരം മുസ്തഫിസുർറഹ്മാനെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് ശിവശേസന നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. രാജ്യത്തിന്റെ താൽപര്യം സംരക്ഷിക്കാനും, ഷാറൂഖിന്റെ നന്മകൾക്കും വേണ്ടി ഈ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടു.
പാകിസ്താൻ, ബംഗളാദേശ് താരങ്ങൾക്ക് ഐ.പി.എല്ലിൽ കളിക്കാൻ അനുവാദം നൽകില്ല. രാജ്യത്തിന്റെ വികാരം ഷാറൂഖ് മാനിക്കണം -ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആനന്ദ് ദുബെ പ്രതികരിച്ചു.അതേസമയം, ഷാറൂഖിനെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെ.പി നേതാവിനെതിരെ വിമർശനവുമായി കോൺഗ്രസ് എം.പി മാണിക്കം ടാഗോർ രംഗത്തുവന്നു. ഇന്ത്യയുടെ ബഹുസ്വരതക്കെതിരായ കടന്നാക്രമണാണ് രാജ്യദ്രോഹിയെനന്ന വിളി. വിദ്വേഷത്തിലൂടെയല്ല ദേശീയത വ്യാഖ്യാനിക്കപ്പെടുന്നത്. സമൂഹത്തിൽ വർഗീയ വിദ്വേഷം അവസാനിപ്പിക്കണം - കോൺഗ്രസ് നേതാവ് മണികണ്ഠം ടാഗോർ പറഞ്ഞു.അതേസമയം, ഷാറൂഖിനെ രാജ്യദ്രോഹിയെന്ന് വിളിച്ച ദേവകി നന്ദൻ ഠാകൂറിനെതിരെ നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി പറഞ്ഞു.
