പാർവതി തിരുവോത്ത് നായികയായി എത്തുന്ന പുതിയ ചിത്രം അനൗൺസ് ചെയ്തു
ചിത്രത്തിൽ പോലീസ് വേഷത്തിലാണ് പാർവതി എത്തുന്നത്.

മലയാളത്തിൽ നിരവതി പാദങ്ങൾ ചെയ്ത് പിന്നീട് അഹങ്കാരം കൊണ്ടും വിവാദ പരാമർശങ്ങൾ കൊണ്ടും സിനിമ കിട്ടാതെ പോയ നായികയാണ് പാർവതി തിരുവോത്ത്.എന്ന് നിന്റെ മൊയ്തീൻ ,ചാർളി എന്നീ ചിത്രങ്ങൾ പാർവതിയുടെ എടുത്ത് പറയേണ്ട ചിത്രങ്ങൾ ആയിരുന്നു.കഴിഞ്ഞ വർഷം ഉള്ളൊഴുക്ക് എന്നൊരു ചിത്രം ചെയ്തിരുന്നു. ഇപ്പോൾ ഇതാ പാർവതി ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ത്രില്ലർ ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.11 ഐക്കൺസ് എന്ന പുതിയ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമാ നിർമാണ രംഗത്തേക്ക് ഒരു പുതിയ പ്രതീക്ഷ നൽകുന്നു. ഒരു ബിഗ് ബഡ്ജറ്റ് സിനിമയായി ഒരുങ്ങുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.പാർവതി തിരുവോത്തിനെ കൂടാതെ വിജയരാഘവൻ, മാത്യു തോമസ്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കും. പി. എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.മുജീബ് മജീദ് ആണ് സംഗീതം
