നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കുറേ നാളുകളായി ചികിത്സയിൽ ആയിരുന്നു.

മേജർ രവിയുടെ സഹോദരനും പ്രൊഡക്ഷൻ കൺട്രോളറുമായിരുന്ന കണ്ണൻ പട്ടാമ്പി അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിൽ ആയിരുന്നു.പിന്നീട് രോഗം അധികമായതോടെ ചികിത്സ ഫലം കാണാതെ വരുകയും പിന്നീട് പാലക്കട് പട്ടാമ്പിക്ക് അടുത്തുള്ള ഞാങ്ങാട്ടേരിയിലെ വീട്ടിലേക്ക് കൊണ്ടു വരുകയും ആയിരുന്നു.ഇവിടെ വച്ച് രാത്രി 12 മണിക്കാണ് മരണം സംഭവിക്കുന്നത്.ഏകദേശം 23 ഓളം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.മന്ത്രികം ,ഒടിയൻ ,വെട്ടം ,കിളിച്ചുണ്ടൻ മാമ്പഴം,കാണ്ഡഹാർ,കുരുക്ഷേത്ര എന്നീ ചിത്രങ്ങൾ ചെയ്തു.അവസാനമായി റേച്ചൽ എന്ന ചിത്രത്തിലാണ് അഭിനയിച്ചിരുന്നത്.

Related Articles
Next Story