ദുരന്ധർ മെഗാ ഹിറ്റ് നന്ദി അറീച്ച് നായിക സാറാ അർജ്ജുൻ
രൺവീർ സിംഗ് ചിത്രം ദുരന്ധറിൽ നായിക വേഷമായിരുന്നു സാറ ചെയ്തിരുന്നത്

തന്റെ പുതിയ ചിത്രമായ "ധുരന്ധറിന്" ലഭിച്ച പ്രതികരണത്തിന് പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടി സാറാ അർജുൻ. താൻ പ്രേക്ഷകരോട് എന്നെന്നും നന്ദിയുള്ളവളാണ് എന്ന് സാറ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. പ്രേക്ഷകരുടെ സ്നേഹമൊന്നും താൻ കാണാതെ പോയിട്ടില്ലെന്നും തനിക്ക് ലഭിച്ച സ്നേഹവും പ്രോത്സാഹനവും കരുതലും കണ്ട് കണ്ണ് നനയുന്നുണ്ടെന്നും നടി പറഞ്ഞു.ദൈവത്തിന് മുൻപിലും ഒപ്പം നിങ്ങൾക്ക് മുൻപിലും ആത്മാർത്ഥമായ നന്ദിയോടെ ഞാൻ ശിരസ്സ് നമിക്കുന്നു. ഞാൻ എൻ്റെ യാത്ര തുടങ്ങുന്നതേയുള്ളൂ. ഞാൻ ഭാഗമായ ഒരു സിനിമയ്ക്കും ഞാൻ ചെയ്യാൻ ശ്രമിക്കുന്ന ജോലിക്കും ഇത്ര നേരത്തെ തന്നെ വലിയ പ്രോത്സാഹനം ലഭിക്കുന്നത് വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്." അത് തനിക്ക് കൂടുതൽ കരുത്ത് പകരുന്നുവെന്നും സാറ പറഞ്ഞു.പ്രേക്ഷകർക്ക് ദൈർഘ്യമേറിയ കഥപറച്ചിലിനോട് താത്പര്യമില്ലെന്നും അത്തരം സിനിമകൾക്ക് പഴയതുപോലെ പ്രസക്തിയില്ലെന്നും കുറേകാലമായി പറയപ്പെടുന്നുണ്ട്. എന്നാൽ അത് തെറ്റാണെന്ന് ധുരന്ധറിന്റെ പ്രേക്ഷകർ തെളിയിച്ചു. പ്രേക്ഷകരുടെ കരുത്ത് എന്താണെന്നും ആത്മാർത്ഥമായി വിശ്വസിക്കുന്ന ഒന്നിന് വേണ്ടി ആളുകൾ ഒത്തുചേരുമ്പോൾ എന്ത് സംഭവിക്കുമെന്ന് പ്രേക്ഷകർ എല്ലാവരേയും ഓർമിപ്പിച്ചുവെന്നും സാറ പറഞ്ഞു. പ്രേക്ഷകർ നൽകിയ സ്നേഹവും പിന്തുണയുമാണ് ധുരന്ധറിന്റെ മുന്നേറ്റത്തിന് കാരണം. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കലാകാരന്മാരും നിർമാതാക്കളുമെന്ന നിലയിൽ അണിയറയിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ തങ്ങൾക്കാവുമെങ്കിലും പ്രേക്ഷകരുടെമേൽ യാതൊരു നിയന്ത്രണവുമില്ല. അതാണ് കലയുടെ സൗന്ദര്യം.
ധുരന്ധറിന്റെ കഥ നിങ്ങളിലേക്ക് എത്തിയെന്ന് അറിയുന്നത് ഒരു വലിയ വിജയമാണ്; പക്ഷെ ആ വിജയത്തിന്റെ ക്രെഡിറ്റ് എനിക്കുള്ളതല്ല. അത് ഈ സിനിമയുടെ സൃഷ്ടാക്കൾക്കുള്ളതാണ്. ഇതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവളാണ്.ഉറി: ദി സർജിക്കൽ സ്ട്രൈക്ക്" എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രം ഡിസംബർ 5 നാണ് പുറത്തിറങ്ങിയത്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷനുമായി ഇതിനകം ₹1000 കോടി കടന്നിട്ടുണ്ട്. രൺവീർ സിംഗ് പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, അർജുൻ രാംപാൽ, ആർ മാധവൻ, രാകേഷ് ബേദി എന്നിവരും അഭിനയിക്കുന്നു. ജിയോ സ്റ്റുഡിയോയിലെ ജ്യോതി ദേശ്പാണ്ഡെയ്‌ക്കൊപ്പം ബി62 സ്റ്റുഡിയോസിന്റെ ബാനറിൽ ധറും സഹോദരൻ ലോകേഷ് ധറും ചേർന്നാണ് ഇത് നിർമിച്ചത്
