ഇത് എന്റെ മോഹൻ ലാൽ നിവിൻ പോളിയെ കുറിച്ച് അഖിൽ സത്യൻ

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ നിവിൻ പോളിയെ വെച്ച് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് സർവ്വം മായം.

Starcast : നിവിൻ പോളി, അജു വർഗീസ്

Director: അഖിൽ സത്യൻ

( 0 / 5 )

അഖിൽ സത്യന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ സർവ്വം മായം ഇപ്പോൾ വലിയ ഹിറ്റ് ആയി മാറിയിരിക്കുക ആണ്. കുറേ വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ട് നിന്ന നിവിൻ പോളിയുടെ തിരിച്ചു വരവ് കൂടിയാണ് സർവ്വം മയം. 2025 ൽ ഫാർമ എന്ന ഒരു വെബ് സീരീസ് അഭിനയിച്ചു എങ്കിലും അത് വേണ്ടത്ര വിജയം നേടിയില്ല.എന്നാൽ ഇപ്പോൾ എല്ലാ റെക്കോർഡും മറികടന്നു 100 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ് ചിത്രം. നിവിന്റെ ആദ്യ നൂറുകോടി ക്ലബ്ബിൽ കയറിയെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.അഖിൽ സത്യൻ തന്നെ ‘എന്റെ മോഹൻലാൽ’ എന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയാണ് നിവിൻ പോളി. ആ താരതമ്യം ഒരർഥത്തിലും താൻ അർഹിക്കുന്നില്ലെന്ന് പറയുന്ന നിവിൻ, അഖിൽ അങ്ങനെ പറഞ്ഞത് ലാൽ സാറിനൊപ്പം അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്ത അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നും കൂട്ടിച്ചേർത്തു. മനോരമ ഞായറാഴ്ച പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.ലാൽ സാറിനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമാണ്. ആ അനുഭവം അഖിലിന്റെ മനസ്സിലുണ്ടാവാം. പക്ഷേ അങ്ങനെയൊരു താരതമ്യം ഞാൻ അർഹിക്കുന്നില്ല. ഈ സിനിമയുടെ ലൊക്കേഷനിലേക്ക് ഓരോ ദിവസവും പോകാൻ എനിക്ക് വലിയ കൊതിയായിരുന്നു. ഷൂട്ടിങ് മുഴുവൻ തമാശയും രസങ്ങളുമൊക്കെയായി ഒരു ആഘോഷം പോലെയായിരുന്നു. അങ്ങനെയൊരു ഗ്രൂപ്പിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ,’ നിവിൻ പറഞ്ഞു.ചിത്രത്തിന്റെ ആത്മാവിനെ കുറിച്ചും നിവിൻ തുറന്നു പറഞ്ഞു. ‘ഇത് വളരെ സത്യസന്ധമായി ഷൂട്ട് ചെയ്ത സിനിമയാണ്. കെട്ടുകാഴ്ചകളോ അതിരുവിട്ട പരസ്യങ്ങളോ ഒന്നുമില്ല. എനിക്കും അതാണ് ഇഷ്ടം. ഞാൻ ഒരു സാധാരണക്കാരനാണ് കുറവുകളും പോരായ്മകളും ഉള്ള ഒരാൾ. പക്ഷേ ഏറ്റവും സത്യസന്ധമായി നമ്മുടെ ജോലി ചെയ്യുക, അതുപോലെ തന്നെ മറ്റുള്ളവരോട് ഇടപെടുക. അങ്ങനെ ചെയ്താൽ വിജയങ്ങൾ താനെ വരും എന്നതാണ് എന്റെ വിശ്വാസം.

എന്തായാലും ചിത്ര ഇനിയും മികച്ച മുന്നേറ്റം കാഴ്ച്ച വെക്കുക തന്നെ ചെയ്യും

Related Articles
Next Story