ശ്രദ്ധകപൂറിന്റെ മനസ്സ് കീഴടക്കിയ രാഹുൽ മോദി
2024- ലാണ് ശ്രദ്ധയും രാഹുലും പരിചയപ്പെടുന്നത്. ഇരുവരും പ്രണയം ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പലപ്പോഴും ഇരുവരേയും ഒരുമിച്ച് കാണുകയും ചിത്രങ്ങൾ ശ്രദ്ധ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്യാറുണ്ട്

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ശ്രദ്ധ കപൂർ. സിനിമകൾ മാത്രമല്ല ഈ അടുത്ത കാലത്തായി തിരക്കഥാകൃത്ത് രാഹുൽ മോദിയുമായുള്ള ശ്രദ്ധയുടെ ബന്ധവും വാർത്തയിലിടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിൽ നടി പങ്കുവെച്ച വീഡിയോയുമായി ബന്ധപ്പെട്ട ചില പ്രതികരണങ്ങൾ വീണ്ടും മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്.സ്വന്തമായി ജ്വല്ലറി ബ്രാൻഡുള്ള താരമാണ് ശ്രദ്ധ. ഫെബ്രുവരിയിൽ വരാനിരിക്കുന്ന വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രമോഷൻ വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങളാണ് വീണ്ടും താരത്തിന്റെ കല്യാണക്കാര്യത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങി വെച്ചത്.പ്രണയിക്കുന്നവരുടെ ദിനം എന്നറിയപ്പെടുന്ന ഫെബ്രുവരി 14- നാണ് പല ബന്ധങ്ങളും അവസാനിക്കുന്നതെന്നും അതുണ്ടാവാതിരിക്കാൻ പരസ്പരം സമ്മാനങ്ങൾ നൽകണം എന്ന് ശ്രദ്ധ പറയുന്നു. പ്രണയദിനത്തിൽ ഒറ്റപ്പെടാതിരിക്കാൻ ജ്വല്ലറി ബ്രാൻഡിൽ നിന്ന് സമ്മാനങ്ങൾ വാങ്ങാൻ വേണ്ടി ശ്രദ്ധ തമാശയായി ഉപദേശിക്കുന്നു.
വീഡിയോ പ്രചരിച്ചതോടെ കമന്റ് ബോക്സിൽ ചർച്ചകൾ ആരംഭിച്ചു.ഒരു ആരാധകൻ എപ്പോഴാണ് കല്യാണം എന്ന് ചോദിച്ചപ്പോൾ ഞാൻ വിവാഹം കഴിക്കും എന്ന് മറുപടിയാണ് താരം നൽകുന്നത്. അതിനുശേഷമാണ് കമന്റ് ബോക്സിൽ വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിച്ചത്.ചിലർ തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ പലർക്കും അറിയേണ്ടിയിരുന്നത് ശ്രദ്ധയുടെ കല്യാണം എപ്പോഴാണ് എന്നായിരുന്നു. 2024- ലാണ് ശ്രദ്ധയും രാഹുലും പരിചയപ്പെടുന്നത്. ഇരുവരും പ്രണയം ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പലപ്പോഴും ഇരുവരേയും ഒരുമിച്ച് കാണുകയും ചിത്രങ്ങൾ ശ്രദ്ധ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്യാറുണ്ട്
