ജനനായകൻ റിലീസ് പ്രതിസന്ധിയിൽ. ഹൈക്കോടതി വിധി ഇന്ന് ഇല്ല
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് നടപടികളെ ചോദ്യം ചെയ്ത് നിർമ്മാതാക്കൾ നൽകിയ പരാതിയിൽ ഇന്ന് വിധി വന്നില്ല

വിജയ് ചിത്രം ജനനായകന്റെ റിലീസ് തടഞ്ഞ സെൻസർ ബോർഡ് തീരുമാങ്ങളെ ചോദ്യം ചെയ്ത് ജനനായകൻ സിനിമയുടെ നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ ഇന്ന് വിധി വരും എന്നായിരുന്നു റിപ്പോർട്ട്.എന്നാൽ ഇന്ന് കോടതിയിൽ വിധി വന്നില്ല.
ഇളയ ദളപതി വിജയ് രാഷ്ട്രീയ പ്രവേശനത്തിനു മുൻപ് അവസാനമായി അഭിനയിക്കുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ റിലീസ് ഇപ്പോൾ പ്രതിസന്ധിയിൽ.ചിത്രം പൊങ്കൽ പ്രമാണിച്ചു ജനുവരി 9 റിലീസ് പറഞ്ഞിരുന്നു.ഇതിനുവേണ്ട എല്ലാ സജ്ജീകാരണങ്ങളും ഒരുക്കി നിൽക്കെ ആണ് ഇപ്പോൾ സെൻസർ ബോർഡ് ഇത്തരത്തിൽ ഒരു നീക്കം നടത്തിയത്.നിലവിൽ സിനിമ റിവൈസ് കമ്മറ്റിക്ക് മുൻപിലാണ്.റിലീസ് തടഞ്ഞതിനെ തുടർന്ന് അണിയറ പ്രവർത്തകർ കോടതിയെ സമീപിച്ചു.ഇന്ന് ഉച്ചയോട് കൂടി മദ്രാസ് ഹൈക്കോടതിയിൽ ജസ്റ്റിസ് പി ടി ആശയുടെ ബെഞ്ച് ഈ കേസ് പരിഗണിക്കും എന്നായിരുന്നു ഇന്ന് കിട്ടിയ റിപ്പോർട്ട്.സെൻസർബോഡ് സിനിമയ്ക്ക് പറഞ്ഞ എല്ലാ കട്ടുകളും വെട്ടി മാറ്റി നൽകിയിട്ടും സെൻസർബോഡിന്റെ ഭാഗത്ത് നിന്നും ഒരു തരത്തിലുമുള്ള അനുകൂല നടപടികളും ഉണ്ടാക്കാത്തത് ആണ് ഇപ്പോൾ കേസ് ഫയൽ ചെയ്യാൻ കാരണം.കേസ് ഫയൽ ചെയ്തതോടെ ജനുവരി 5 ന് സെൻസർ ബോർഡ് സിനിമയുടെ നിർമ്മാതാക്കളായ kVN പ്രൊഡക്ഷന് കത്ത് അയക്കുകആയിരുന്നു.സിനിമ റിവൈസ് കമ്മറ്റിക്ക് മുൻപിൽ ആണെന്ന് പറഞ്ഞ് കൊണ്ട്. മത വികാരം വ്രണപ്പെടുത്തുകയും സൈന്യത്തെ അവഹേളിക്കുകയും ചെയ്തു എന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് സെൻസർബോഡ് ഇത്തരത്തിൽ ഒരു നടപടി എടുത്തത് എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചത്.എന്നാൽ ഈ വാദം നിർമ്മാതാക്കൾ തള്ളുക ആയിരുന്നു.കാരണം സിനിമ പ്രവർത്തകരും സെൻസർ ബോർഡും മാത്രമാണ് നിലവിൽ സിനിമ കണ്ടിരിക്കുന്നത് അതിനാൽ പുറത്ത് നിന്ന് അത്തരത്തിൽ ഒരു പരാതി ലഭിക്കില്ല എന്നും നിർമ്മാതാക്കൾ പറയുന്നു.
