നടൻ എസ് ജെ സൂര്യയ്ക്ക് ആക്ഷൻ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ പരിക്ക്
എസ് ജെ സൂര്യയുടെ രണ്ട് കാലുകളിലും വിവിധ ഭാഗങ്ങളിൽ പരിക്കേറ്റു. ആഴത്തിലുള്ള മുറിവുകൾ തുന്നിച്ചേർത്തതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും, കുറഞ്ഞത് 15 ദിവസമെങ്കിലും പൂർണ്ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.

കില്ലർ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടനും സംവിധായകനുമായ എസ് ജെ സൂര്യയ്ക്ക് പരിക്ക്. ചെന്നൈയിലെ പാലവാക്കത്ത് വെച്ച് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോപ്പിലൂടെ താഴേക്കിറങ്ങുമ്പോൾ കാൽ തെന്നി ഒരു സ്റ്റീൽ കമ്പിയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. എസ് ജെ സൂര്യയുടെ രണ്ട് കാലുകളിലും വിവിധ ഭാഗങ്ങളിൽ പരിക്കേറ്റു. ആഴത്തിലുള്ള മുറിവുകൾ തുന്നിച്ചേർത്തതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും, കുറഞ്ഞത് 15 ദിവസമെങ്കിലും പൂർണ്ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
നടൻ പരിക്കിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിക്കുന്നത് വരെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. എസ് ജെ സൂര്യ തന്നെയാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്.. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രത്തിൽ പ്രീതി അസ്രാണി നായികയായെത്തുന്നത്
