റീ റിലീസിന് ഒരുങ്ങി മോഹൻലാൽ ചിത്രം റൺ ബേബി റൺ

ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ അമല പോൾ ആയിരുന്നു മോഹൻ ലാലിന്റെ നായിക.ചിത്രം 2026 ജനുവരി 16 റീ റിലീസ് ചെയ്യും

Starcast : മോഹൻലാൽ ,അമല പോൾ, ബിജു മേനോൻ

Director: ജോഷി

( 4 / 5 )

മോഹൻലാലിനെ നായകനാക്കി 2012 ൽ ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'റൺ ബേബി റൺ' റീ റിലീസിനൊരുങ്ങുന്നു. ഈ ജനുവരി 16-ന് 4കെ അറ്റ്മോസ് പതിപ്പിൽ വീണ്ടും തിയേറ്ററുകളിലെത്തും. ചിത്രം പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് നവീകരിച്ച ദൃശ്യ-ശ്രാവ്യ മികവോടെ വീണ്ടും പ്രദർശനത്തിനെത്താനൊരുങ്ങുന്നത്. മാധ്യമപ്രവർത്തകരായ വേണുവിന്റെ കൗതുകകരവും ഉദ്വേഗം നിറഞ്ഞതുമായ സത്യാന്വേഷണങ്ങളുടെ കഥയാണ് സച്ചി തിരക്കഥയൊരുക്കിയ 'റൺ ബേബി റൺ'.

ഗാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ 4കെ അറ്റ്മോസ് പതിപ്പ് റോഷിക എന്റെർപ്രൈസസ് ആണ് തിയേറ്ററുകളിലെത്തിക്കുന്നത്. മോഹൻലാലിനൊപ്പം ബിജു മേനോൻ, വിജയരാഘവൻ, സായ്കുമാർ, സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയ തരങ്ങളായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നത്.

സമീപകാലത്ത് മലയാള സിനിമയിൽ പല ചിത്രങ്ങളും റീ റിലീസ് ചെയ്തിരുന്നു എങ്കിലും, കഴിഞ്ഞ വർഷം ഇത്തരത്തിൽ പുറത്തിറങ്ങിയ എട്ട് ചിത്രങ്ങളിൽ മൂന്നെണ്ണത്തിന് മാത്രമാണ് ബോക്സ് ഓഫീസിൽ ലാഭമുണ്ടാക്കാൻ കഴിഞ്ഞത്. ‘സ്ഫടികം’, ‘മണിച്ചിത്രത്താഴ്’, ‘ദേവാസുരം’ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ‘റൺ ബേബി റണ്ണും’ തിയറ്ററുകളിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ പ്രതീക്ഷ.

Related Articles
Next Story