പ്രഭാസിനോട് ക്രഷ് തോന്നിയെന്ന് മാളവിക മോഹൻ
രാജാ സാബ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി അഭിനയിക്കുന്നതിനിടയിൽ ആണ് താരത്തിനു പ്രഭാസിനോട് ക്രഷ് തോന്നിയത്

ഇപ്പോഴിതാ പ്രഭാസിനെക്കുറിച്ച് രാജാ സാബിലെ നായികമാരിലൊരാളായ മാളവിക മോഹനൻ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പൊങ്കൽ റിലീസായി ജനുവരി 9 നാണ് ചിത്രമെത്തുക.
പ്രഭാസ് നന്നായി ഭക്ഷണം പങ്കുവയ്ക്കുന്ന ആൾ മാത്രമല്ല, നന്നായി പാചകം ചെയ്യുന്ന ആളു കൂടിയാണെന്ന് മാളവിക പറഞ്ഞു. പ്രഭാസ് വളരെ നന്നായി ചിക്കൻ ബിരിയാണി ഉണ്ടാക്കാറുണ്ടെന്നും മാളവിക കൂട്ടിച്ചേർത്തു. "അദ്ദേഹം എല്ലാവരോടും വളരെ ഊഷ്മളമായി പെരുമാറും. അതോടൊപ്പം എല്ലാവർക്കും ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.ബാഹുബലി കാലം മുതൽ ഞാൻ അദ്ദേഹത്തിന്റെ ആരാധികയാണ്. ആ സമയത്ത് എനിക്ക് അദ്ദേഹത്തോട് ക്രഷ് വരെ തോന്നി. ഒരു വലിയ താരം മാത്രമല്ല അദ്ദേഹം, ഒപ്പം പ്രവർത്തിക്കുന്ന ഓരോരുത്തരെയും വളരെയധികം ബഹുമാനിക്കുന്ന ആളു കൂടിയാണ്".- മാളവിക പറഞ്ഞു.അതേസമയം പൊങ്കൽ റിലീസായി ജനുവരി 9 നാണ് ദ് രാജാ സാബ് റിലീസിനെത്തുക. മാളവികയെ കൂടാതെ റിദ്ധി കുമാർ, നിധി അഗർവാൾ എന്നിവരും ചിത്രത്തിൽ നായികമാരായെത്തുന്നുണ്ട്. സഞ്ജയ് ദത്ത്, സെറീന വഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
