ഗീതു മോഹൻദാസിനെ പ്രശംസിച്ച് രം ഗോപാൽ വർമ്മ
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തതിനു ശേഷമാണു വർമ്മ ആശംസകൾ അറീച്ചത്

യഷ് നായകനാകുന്ന 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സ്' ഫസ്റ്റ് ഗ്ലിംപ്‌സ് ടീസർ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായിക ഗീതു മോഹൻദാസിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. ഗീതുവാണ് 'ടോക്‌സിക്' സംവിധാനംചെയ്തതെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് രാം ഗോപാൽ വർമ എക്‌സിൽ കുറിച്ചു. സ്ത്രീശാക്തീകരണത്തിന്റെ ഉത്തമപ്രതീകമാണ് ഗീതുവെന്നതിൽ സംശയമൊന്നുമില്ലെന്നും ആർ.ജി.വി. അഭിപ്രായപ്പെട്ടു.യഷ് നായകനായ 'ടോക്‌സിക്' ചിത്രത്തിന്റെ ട്രെയ്‌ലർ കണ്ടശേഷം, സ്ത്രീശാക്തീകരണത്തിന്റെ ഉത്തമപ്രതീകം ഗീതു മോഹൻദാസ് തന്നെയാണെന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല. ഈ സ്ത്രീയോട് താരതമ്യംചെയ്യപ്പെടാൻ ആണത്തമുള്ള ഒരു പുരുഷസംവിധായകനും നിലവിലില്ല. ഇത് ചിത്രീകരിച്ചത് അവരാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല', എന്നായിരുന്നു രാം ഗോപാൽ വർമ കുറിച്ചത്.2.51 സെക്കൻഡ് ദൈർഘ്യമുള്ള ടീസറായിരുന്നു പുറത്തുവിട്ടത്. ചിത്രം മാർച്ച് 19-ന് തിയേറ്ററുകളിലെത്തും. രായ എന്ന കഥാപാത്രത്തെയാണ് യഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.യാഷിനെ കൂടാതെ നയൻ താര ,കിയാര,രുക്മിണി വസന്ത് എന്നിവർ ചിത്രത്തിൽ ഉണ്ട്
