ബന്ധം പിരിഞ്ഞ ശേഷം ആദ്യ ഭാര്യയുമായി വീണ്ടും പ്രണയത്തിലായി ഹിന്ദി നടൻ ഗുൽഷൻ ദേവയ്യ

എട്ടുവർഷത്തെ ദാമ്പത്യത്തിനുശേഷം കെലിറോയും ഗുൽഷനും 2020-ൽ വിവാഹമോചനം നേടുകയും ചെയ്തു. എന്നാൽ മൂന്നുവർഷത്തിനുശേഷം ഇരുവരും വീണ്ടും ഡേറ്റിങ് തുടങ്ങി.

ശെയ്താൻ, ഹേറ്റ് സ്റ്റോറി, ഹണ്ടർ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേ നേടിയ നടനാണ് ഗുൽഷൻ ദേവയ്യ . എന്നാൽ സിനിമ പ്രേമികൾ അദ്ദേഹത്തെ കൂടുതൽ അറിഞ്ഞത് 'കാന്താര: ചാപ്റ്റർ 1' എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ വില്ലനായിട്ടാണ് ഗുൽഷൻ എത്തിയത്.കാന്താര'യുടെ വിജയത്തിനുശേഷം താൻ പ്രതിഫലം കൂട്ടിയതായും അദ്ദേഹം വെളിപ്പെടുത്തിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ സ്വകാര്യജീവിതമാണ് ഇപ്പോൾ ചർച്ചയാവുന്നത്. 2012-ലാണ് ഗ്രീസിൽനിന്നുള്ള നടിയും മോഡലുമായ കെലിറോയ് ടീസഫീറ്റയെ ഗുൽഷൻ വിവാഹം കഴിക്കുന്നത്.തിയേറ്റർ ആർട്ടിസ്റ്റായ അവർ കൂടുതലും പ്രവർത്തിച്ചിട്ടുള്ളത് ഇന്ത്യൻസിനിമയിലാണ്. 'ദിൽ ദഡക്‌നേ ദോ' എന്ന സിനിമയിൽ നർത്തകിയായിട്ടാണ് കരിയർ തുടങ്ങിയത്. പൽ പൽ ദിൽ കെ പാസ്, ധക് ധക്, നികിത റോയ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ 'ബറോസ്' എന്ന സിനിമയിലും കെലിറോയ് പ്രത്യക്ഷപ്പെട്ടു.

എട്ടുവർഷത്തെ ദാമ്പത്യത്തിനുശേഷം കെലിറോയും ഗുൽഷനും 2020-ൽ വിവാഹമോചനം നേടുകയും ചെയ്തു. എന്നാൽ മൂന്നുവർഷത്തിനുശേഷം ഇരുവരും വീണ്ടും ഡേറ്റിങ് തുടങ്ങി. 2023-ലാണ് മുൻഭാര്യയുമായി വീണ്ടും ഒരുമിച്ച കാര്യം ഗുൽഷൻ തുറന്നുപറഞ്ഞത്. ''ഞങ്ങളുടെ ബന്ധത്തിന് വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചിരിക്കുകയാണ്'' എന്നാണ് ഗുൽഷൻ പറഞ്ഞത്.ഞങ്ങൾ രണ്ടുപേരും പരസ്പരം അതിയായി സ്‌നേഹിക്കുന്നു, ഇപ്പോഴും നിലനിൽക്കുന്ന ഒരു ആഴത്തിലുള്ള ബന്ധമുണ്ട്. പലതരം സാഹചര്യങ്ങൾ കാരണം ആദ്യതവണ ഞങ്ങളുടെ ബന്ധം ശരിയായി മുന്നോട്ടുപോയില്ല. പക്ഷേ ഞങ്ങളുടെ സാഹചര്യങ്ങൾ ഇപ്പോൾ അതുപോലെയല്ല, ഞങ്ങളും ഒരുപാട് മാറി. ഞങ്ങൾ രണ്ടുപേരും വ്യക്തിപരമായി മികച്ച രീതിയിൽ വളർന്നുവെന്നും കരുതുന്നു

Related Articles
Next Story