വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. റിലീസ് അനുമതി നൽകിയ കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ.
റിലീസിന് അനുമതി നൽകിയ കോടതിയുടെ ഉത്തരവിന് ഇടക്കാല സ്റ്റേ. കേസ് ഈ മാസം 21 ന് പരിഗണിക്കും

വിജയ് ചിത്രം ജനനായകന്റെ റിലീസ് വീണ്ടും പ്രതിസന്ധിയിൽ.സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട് നടന്ന കേസിൽ ഇന്ന് മദ്രാസ് ഹൈക്കോടതി വിധി പറഞ്ഞിരുന്നു.ചിത്രത്തിന് യു എ സർട്ടിഫിക്കേഷനോടെ റിലീസ് അനുമതി നൽകിയിരുന്നു.കേസ് വിധി വന്ന് സെക്കന്റ്കൾക്ക് ഉള്ളിൽ തന്നെ എം ആർ എൽ സുന്ദരേഷൻ സിനിമയുടെ റിലീസ് വീണ്ടും തടയുന്നതിനായി ചീഫ് ജസ്റ്റിസ് അംഗങ്ങളുടെ മുൻപിൽ അപ്പീൽ നൽകിയിരുന്നു.ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച കാര്യങ്ങളിൽ പൂർണ ഇടപെടൽ നടത്താൻ സെൻസർ ബോർഡ് ചെയർ പേഴ്സന് അധികാരം ഉണ്ടെന്നും സുന്ദരേഷൻ കൂട്ടി ചേർത്തു.തുടർന്ന് വിമർശനങ്ങളോടെ കോടതി അപ്പീൽ സ്വീകരിച്ചു.തുടർന്ന് ഇന്ന് ഉച്ചയോടെ പൂർണ വിധി വരും എന്നാണ് ആരാധകർ കരുതിയത്.എന്നാൽ ഇപ്പോൾ അറിയാൻ സാധിക്കുന്നത്.കേസ് ഈ മാസം 21 ലേക്ക് മാറ്റി എന്നാണ്.ഇതിനു ശേഷം മാത്രമായിരിക്കും കേസിന്റെ വിധി അറിയാൻ സാധിക്കുക.ചിത്രം എന്തായാലും ഇനി ജനുവരിയിൽ റിലീസ് ചെയ്യാൻ സാധ്യത കുറവാണ്.അനുമതി ലഭിച്ചാലും റിലീസ് കാര്യങ്ങളിൽ വലിയ പ്രതിസന്ധി തന്നെ നേരിടേണ്ടി വരും.ഇലക്ഷൻ വരാൻ ഉള്ളത് കൊണ്ട് മുൻപിൽ മറ്റൊരു തടസം കൂടി മറികടക്കേണ്ടത് ഉണ്ട്.നിലവിൽ ചിത്രത്തിന്റെ റിലീസ് ആയി ബന്ധപെട്ടു കോടികൾ നിർമ്മാതാക്കൾക്ക് നഷ്ടം സംഭവിച്ചു എന്നാണ് റിപ്പോർട്ട് .
