മെമ്മറിയിൽ പോലും ഓർത്തു വെക്കാൻ താല്പര്യം തോന്നാത്ത മെമ്മറി പ്ലസ്
അടുത്ത കാലത്ത് മലയാള സിനിമ ലോക സിനിമയിൽ ശ്രദ്ധ നേടുകയും.മറ്റു ഭാഷയിലെ ചിത്രങ്ങൾ പോലും മലയാള സിനിമയെ നോക്കി കാണുന്ന സാഹചര്യത്തിൽ.മികച്ച സിനിമകളാണ് മലയാളത്തിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ആ സാഹചര്യത്തിൽ അത്തരം സിനിമകൾക്ക് അപമാനം നൽകാൻ വേണ്ടി ഇറങ്ങുന്ന കുറേ പൊട്ടാ സിനിമകൾ ഉണ്ട്.

കെ ടി മൻസൂർ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത മെമ്മറി പ്ലസ് എന്ന സിനിമ ഇപ്പോൾ ഒടിടി റിലീസ് ചെയ്തിരിക്കുകയാണ്.അടുത്ത കാലത്ത് മലയാള സിനിമ ലോക സിനിമയിൽ ശ്രദ്ധ നേടുകയും.മറ്റു ഭാഷയിലെ ചിത്രങ്ങൾ പോലും മലയാള സിനിമയെ നോക്കി കാണുന്ന സാഹചര്യത്തിൽ.മികച്ച സിനിമകളാണ് മലയാളത്തിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ആ സാഹചര്യത്തിൽ അത്തരം സിനിമകൾക്ക് അപമാനം നൽകാൻ വേണ്ടി ഇറങ്ങുന്ന കുറേ പൊട്ടാ സിനിമകൾ ഉണ്ട്.കള്ള പ്പണം വെളുപ്പിക്കാനും ,അല്ലെങ്കിൽ മറ്റു പല ഉദ്ദേശങ്ങളുമായി ഇറങ്ങുന്ന സിനിമകൾ .അത്തരത്തിൽ ഇറങ്ങിയ ഒരു മോശം സിനിമയാണ് കെ ടി മൻസൂർ സംവിധാനം ചെയ്ത മെമ്മറി പ്ലസ്.ഒരു നല്ല കഥ ഉണ്ടായിരുന്ന സിനിമ പക്ഷേ തിരക്കഥയിലും സംവിധാനത്തിലും പാളി എന്ന് പറയാം.എന്താണ് പറയുന്നത് എന്നും എങ്ങനെ പറയണം എന്നും പലപ്പോഴും സംവിധായകനും തിരക്കഥ കൃത്തിനുമറിയില്ല എന്ന് തോന്നി പോകും.മൊബൈൽ ഷോപ്പിൽ വർക്ക് ചെയ്യുന്ന അനു ആന്റണിയുടെ കഥാപാത്രം വളരെ ഓർമ്മ ശക്തി ഉള്ള ഒരു പെൺകുട്ടിയാണ് അവൾ വലിയ ഒരു തറവാട്ടിൽ നിന്ന് പ്രണയിച്ചു ഇറങ്ങി വന്നതാണ്.എന്നാൽ അവളുടെ ഭർത്താവ് .മയക്കു മരുന്നിനു അടിമയായ അയാൾ നടു വിടുന്നു.തുടർന്ന് അയാളുടെ അച്ഛൻ അമ്മമാരെയും മകളെയും നോക്കാൻ ആണ് അവൾ ജോലിക്ക് പോകുന്നത്.പിന്നീട് അവളുടെ ജീവിതവും അവളുടെ അടുത്ത വീട്ടിലെ ഒരു മുസ്ലീം കുടുംബത്തിന്റെ കഥയുമാണ് സിനിമ പറയുന്നത്.ആദ്യ ഭാഗം അല്പം മികച്ചത് ആണെങ്കിലും രണ്ടാം ഭാഗം ഒന്നിനും കൊള്ളില്ല.മമ്മൂട്ടിയുടെ സഹോദരൻ ഇസ്മായിൽ വളരെ മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചത്.തുടക്കത്തിൽ മികച്ച ഒരു സിനിമ എന്ന് തോന്നി എങ്കിലും പിന്നെ സിനിമ പ്രേക്ഷകനെ മടുപ്പിച്ചു വെറുപ്പിച്ചു എന്ന് പറയാം.രണ്ടാം പകുതിയിൽ നായികയുടെ മകൾ ൮ വയസ്സുകാരി വളർന്നു ഡിഗ്രി പഠിക്കുന്ന കുട്ടി ആകുമ്പോഴും ചുറ്റുമുള്ളവർക്ക് പ്രായം ആകുന്നുമില്ല.ജോലിയിൽ കയറിയ നായിക ആദ്യ ദിവസം സീറ്റിൽ ഇരിക്കുമ്പോൾ സിനിമ പത്തോ ഇരുപതോ വർഷം മുന്നോട്ട് പോകുന്നു എന്ന് മനസ്സിലായത് ക്ലൈമാക്സ് സീനിൽ ആണ്.തീർച്ചയായും ഒരു തവണ പോലും കണ്ടിരിക്കാൻ സാധിക്കാത്ത ഒരു മണ്ടൻ മലയാള ചിത്രമാണ് മെമ്മറി പ്ലസ്
