വിമർശനങ്ങൾ അതിരു കടന്നു ഗീതു മോഹൻദാസ് ചിത്രം ടോക്സിക്ന് എതിരെ സെൻസർ ബോർഡിന് പരാതി നൽകി കർണ്ണാടക വനിതാ കമ്മീഷൻ

.ഇപ്പോൾ വിമർശമങ്ങൾക്കപ്പുറം സിനിമയുടെ ട്രെയിലർ സംബന്ധിച്ച് സെൻസർ ബോർഡിനോട്‌ വിശദീകരണം തേടിയിരിക്കുകയാണ് കർണാടക വനിതാ കമ്മീഷൻ

ഗീതു മോഹൻദാസ് സംവിധാനം ചെയുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ട്രെയിലർ വന്നത്തോടെ നിരവധി വിമർശങ്ങളും സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു.ഇപ്പോൾ വിമർശമങ്ങൾക്കപ്പുറം സിനിമയുടെ ട്രെയിലർ സംബന്ധിച്ച് സെൻസർ ബോർഡിനോട്‌ വിശദീകരണം തേടിയിരിക്കുകയാണ് കർണാടക വനിതാ കമ്മീഷൻ .ആം ആദ്മി പാർട്ടി വനിതാ വിഭാഗം ആണ് വനിതാ കമ്മീഷന് മുൻപിൽ പരാതി നൽകിയരുന്നത് .യാഷിന്റെ ജന്മ ദിനത്തിൽ. പുറത്ത് വന്ന ടീസറിൽ അശ്ലീല ഉള്ളടക്കം ഉണ്ടെന്ന് ആരോപിച്ചാണ് ഇപ്പോൾ പരാതി നൽകിയത്.ഈ ടീസർ ഉടൻ തന്നെ പൊതു ഫ്ലാറ്റ് ഫോമുകളിൽ നിന്ന് നീക്കം ചെയ്യണം എന്നും അടിയന്തരമായി പരാതിയിൽ നടപടി സ്വീകരിക്കണമെന്നും ആം ആദ്മി വനിതാ വിഭാഗം ആവശ്യപ്പെട്ടു.സമാന പരാതിയുമായി സാമൂഹിക പ്രവർത്തകൻ ദിനേശ് കല്ലഹള്ളിയും സെൻസർ ബോർഡിനെ സമീപിച്ചിട്ടുണ്ട്.1952 ലെ സിനിമാട്ടോഫ് ആക്ട്, സെൻസർ ബോർഡ് ചട്ടങ്ങൾ,ഭാരതീയ ന്യായ സംവിഹിത എന്നിവ ഉദ്ധരിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

ടീസറിൽ നായകനെ കാണിക്കുന്ന ഭാഗങ്ങളിൽ സ്ത്രീകളെ ഭോഗ വസ്തുവായി കാണിക്കുന്നു എന്ന് സംബന്ധിച്ച് നിരവധി വിമർശനങ്ങൾ മുൻപും വന്നിരുന്നു.സംവിധായിക സ്ത്രീ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന wcc എന്നാ സംഘടനയുടെ പ്രവർത്തകകൂടി ആയിരുന്നതാണ് വിമർശങ്ങൾ കൂടാൻ കാരണം. കൂടാതെ സംവിധായിക ഗീതു മോഹൻദാസ് മുൻപ് കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ ചില രംഗങ്ങളിൽ അശ്ലീല ഡയലോഗ് ഉണ്ടെന്ന് കാണിച്ച് രംഗത്ത് വന്നിരുന്നു.

Related Articles
Next Story