അല്ലു അർജ്ജുൻ ചിത്രവുമായി ലോകേഷ് കനകരാജ്
താൽക്കാലികമായ് AA 23 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ ചിത്രം 2026 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും

രജനികാന്ത് ചിത്രം കൂലിയുടെ വിജയത്തിന് ശേഷം മാസ്സ് ആക്ഷൻ തെലുഗു ചിത്രമായി ലോകേഷ് കനക രാജ്.AA23 എന്ന് താൽക്കാലിമായി പേരിട്ട ചിത്രത്തിൽ തെലുഗു സൂപ്പർ താരം അല്ലു അർജ്ജുൻ ആൺ നായകനായി എത്തുന്നത്.തിയേറ്ററിൽ മോശം അഭിപ്രായം നേടി എങ്കിലും സാമ്പത്തികമായി വലിയ വിജയം നേടിയ പുഷ്പ 2 ആയിരുന്നു അല്ലു ആർജ്ജുന്റെ അവസാന ചിത്രം.പിന്നീട് ചില രാഷ്ട്രീയ പ്രശനങ്ങളിലും മറ്റും ഇരയായ താരം ലോകേഷ് കനക രാജ് ചിത്രവുമായി എത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷ ഏറെയാണ്.മൈത്രി മൂവി മേക്കേഴ്സും ,ബിവി വർക്ക്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത് അനിരുധ് ആണ്.അല്ലു അർജ്ജുൻ മാസ്സ് ഗെറ്റപ്പിൽ എത്തുന്ന ചിത്രം ഈ വർഷം ഓഗസ്റ്റ് മാസം ചിത്രീകരണം ആരംഭിക്കും.
എന്നാൽ ലോകേഷ് അവസാനമായി ചെയ്ത കൂലിക്ക് തിയേറ്ററിൽ അത്ര മികച്ച അഭിപ്രായം ആയിരുന്നില്ല ലഭിച്ചത്.രജനികാന്ത് നായകനായ ചിത്രത്തിൽ കന്നഡ താരം ഉപേന്ദ്ര ,സത്യരാജ് ,അമീർഖാൻ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.തൊട്ട് മുൻപ് ചെയ്ത വിജയ് ചിത്രം ലിയോവും അത്ര മികച്ച അഭിപ്രായം അല്ലായിരുന്നു നേടിയത്.മാ നഗരം എന്നാ ചിത്രത്തികൂടെ തമിഴ് സിനിമയിൽ എത്തിയ ലോകേഷ് പിന്നീട് ചെയ്ത ചിത്രങ്ങൾ എല്ലാം വലിയ വിജയമായിരുന്നു.രണ്ടാമത്തെ ചിത്രം കൈതി നൂറ് കോടി നേടിയിരുന്നു.എന്നാൽ പിന്നീട് കൈതി 2 വരും എന്ന് പറഞ്ഞ ലോകേഷ് കൈതിയുടെ പാർട്ട് ആയി കമൽ ഹസൻ ചിത്രം വിക്രം ഇറക്കി.ഇപ്പോഴും ആരാധകർ കൈതി 2 വിനും ,വിക്രം 2 വിനും കാത്തിരിക്കുകയാണ്.
