നയൻ താരയെ പൊതു വേദിയിൽ അപമാനിച്ച ജഗതിയെ ഓർത്തെടുത്തു താരം

ഒരു കോളേജ് പരിപാടിയിൽ പങ്കെടുത്തതായിരുന്നു ജ​ഗതി. നയൻതാരയെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് കാണികളിൽ നിന്ന് ചോദ്യം വന്നു. ഒരു കേരളീയ സുന്ദരി, ഒരു പാവം പെൺ‌കുട്ടി. ജീവിക്കാൻ വേണ്ടി സിനിമയിലേക്കിറങ്ങി. കേരളത്തിൽ വന്നാൽ സാരിയുടുക്കും. കേരളം വിട്ടാൽ ജട്ടിയിടും എന്നാണ് ജ​ഗതി പറഞ്ഞത്.

തിരക്കേറിയ നടനായിരുന്ന ജ​ഗതി ശ്രീകുമാർ വാഹനാപകടത്തിൽ പരിക്കേറ്റ ശേഷം അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു. ജ​ഗതിക്ക് പകരക്കാരനായി മറ്റൊരാൾ മലയാള സിനിമാ രം​ഗത്ത് പിന്നീട് വന്നിട്ടില്ല. പല തരത്തിലുള്ള കഥാപാത്രങ്ങൾ ജ​ഗതി ചെയ്തു. സിനിമകളിൽ കാണാതായിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ജ​ഗതിയെ പ്രേക്ഷകർ മറക്കാത്തതിന് കാരണം ഈ കഥാപാത്രങ്ങളാണ്. വ്യക്തി ജീവിതത്തിലെ ജ​ഗതി ശ്രീകുമാറിനെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്.

ചിലർക്ക് ​ജ​ഗതി ദേഷ്യക്കാരനായ സഹപ്രവർത്തകനാണ്. ചിലർക്ക് ജ​ഗതി വളരെ നല്ല രീതിയിൽ പെരുമാറിയ സഹപ്രവർത്തകനും. ജ​ഗതിയുടെ ദേഷ്യത്തെക്കുറിച്ച പല അഭിനേതാക്കളും സംസാരിച്ചിട്ടുണ്ട്. ചില പൊതുവേദികളിൽ വളരെ മോശമായി ​ജ​ഗതി സംസാരിച്ചിട്ടുണ്ട്. അവതാരക രഞ്ജിനി ഹരിദാസിനെ അപമാനിച്ച് സംസാരിച്ചത് വലിയ ചർച്ചയാണ്. രഞ്ജിനിയുടെ കരിയറിലെ ഏറ്റവും വിഷമകരമായ നിമിഷങ്ങളിലൊന്നായിരുന്നു ഇത്.

ഒരിക്കൽ നടി നയൻതാരയെ അപമാനിച്ചും ജ​ഗതി ശ്രീകുമാർ സംസാരിച്ചിട്ടുണ്ട്. ഒരു കോളേജ് പരിപാടിയിൽ പങ്കെടുത്തതായിരുന്നു ജ​ഗതി. നയൻതാരയെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് കാണികളിൽ നിന്ന് ചോദ്യം വന്നു. ഒരു കേരളീയ സുന്ദരി, ഒരു പാവം പെൺ‌കുട്ടി. ജീവിക്കാൻ വേണ്ടി സിനിമയിലേക്കിറങ്ങി. കേരളത്തിൽ വന്നാൽ സാരിയുടുക്കും. കേരളം വിട്ടാൽ ജട്ടിയിടും എന്നാണ് ജ​ഗതി പറഞ്ഞത്. ഈ അധിക്ഷേപ പരാമർശം കേട്ട് കാണികൾ കയ്യടിച്ചു.

മനസിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് അഭിനയ രം​ഗത്തേക്ക് വന്നതെങ്കിലും മലയാള സിനിമാ ലോകത്ത് തന്നെ തുടരാതെ നയൻതാര പെട്ടെന്ന് തന്നെ തമിഴകത്തേക്ക് കടക്കുകയാണുണ്ടായത്. പിന്നീട് താരമായി നയൻതാര വളർന്നു. മലയാള സിനിമാ രം​ഗത്തെക്കുറിച്ച് ഒരിക്കൽ നയൻതാരയോട് ഒരു തമിഴ് അഭിമുഖത്തിൽ ചോദിച്ചപ്പോൾ നടി മറുപടി നൽ‌കുകയുണ്ടായി. എനിക്കിതിൽ ഡിപ്ലോമാറ്റിക് ആകാൻ താൽപര്യമില്ല. ബോബെയിൽ നിന്ന് വരുന്ന നായികമാരാണെങ്കിൽ അവർക്ക് ബഹുമാനം നൽകും. എന്നാൽ സ്വന്തം നാട്ടിലെ കുട്ടിയാണെങ്കിൽ അതിന്റെ അഡ്വാന്റേജ് എടുക്കും. അതൊരു തെറ്റായല്ല പറയുന്നത്. നമ്മുടെ നാട്ടിലെ പെണ്ണല്ലേ എന്തിന്, ആർട്ടിഫിഷ്യലായി ബഹുമാനം കൊടുക്കണമെന്ന് വിചാരിച്ചിട്ടാണ്. പക്ഷെ എങ്കിൽ പോലും ആർട്ടിസ്റ്റ് ആർട്ടിസ്റ്റാണ്. അത് അവർ ശ്രദ്ധിക്കണം എന്നാണ് നയൻതാര പറഞ്ഞത്. മലയാള സിനിമയിലേക്കാൾ ബഹുമാനം മറ്റ് ഭാഷകളിൽ ലഭിക്കാറുണ്ടെന്ന് മറ്റ് ചില നടിമാരും പറഞ്ഞിട്ടുണ്ട്.

Related Articles
Next Story