സൈജു കുറുപ്പ് നായകനായി എത്തുന്ന ആരം എന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
ശ്രദ്ധേയ പരസ്യചിത്ര സംവിധായകനായ രജീഷ് പരമേശ്വരൻ സംവിധാനം നിർവഹിക്കുന്ന 'ആരം' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ശ്രദ്ധേയ പരസ്യചിത്ര സംവിധായകനായ രജീഷ് പരമേശ്വരൻ സംവിധാനം നിർവഹിക്കുന്ന 'ആരം' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സൈജു കുറുപ്പ് പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ജൂനൈസ് ബാബുവിന്‍റെ ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ പൂർത്തിയായി. സംവിധായകരായ നാദിർഷ, വി.എം. വിനു, ശ്രദ്ധേയ നിർമാതാവായ പി.വി. ഗംഗാധരന്‍റെ ഭാര്യ പി.വി ഷെരിൻ, മക്കളായ ഷെർഗ, ഷെഗിന, നടന്മാരായ സൈജു കുറുപ്പ്, ഷെയിൻ സിദ്ദിഖ്, അസ്കർ അലി, ജയരാജ് വാര്യർ, ഹരിത്ത് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സ്വിച്ച് ഓൺ കർമം നിർമാതാവ് ജുനൈസ് ബാബുവിന്‍റെ ഉമ്മയും ഭാര്യയും ചേർന്ന് നിർവഹിച്ചു. സിനിമയുടെ ചിത്രീകരണത്തിനും ഇതോടെ തുടക്കമായി. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.
