സർവ്വം മായം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നിവിൻ പോളി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ബേബി ഗേളിന്‍റെ ട്രെയിലർ പുറത്ത്

നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ്മ എന്നിവരുടെ വിജയകൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 23 ന് വേൾഡ് വൈഡ് റിലീസായി തിയറ്ററുകളിൽ എത്തും

മലയാളികളുടെ പ്രിയ താരം നിവിൻ പോളി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ബേബി ഗേളിന്‍റെ ട്രെയിലർ പുറത്ത്. താരത്തിന്‍റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിറ്റ് ചിത്രമായ സർവ്വം മായക്ക് ശേഷം നിവിനിന്‍റേതായി പുറത്തുവരുന്ന ചിത്രമാണിത്. ഒരു നവജാതശിശുവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിൽ ആണ് ചിത്രം എത്തുന്നത് എന്ന പ്രതീക്ഷയും ട്രെയിലർ നൽകുന്നുണ്ട്. നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ്മ എന്നിവരുടെ വിജയകൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 23 ന് വേൾഡ് വൈഡ് റിലീസായി തിയറ്ററുകളിൽ എത്തും.സാധാരണക്കാരന്റെ മനസ്സിൽ തൊടുന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നിവിൻ പോളി ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്.മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന 'ബേബി ഗേൾ' മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റിയൽ ലൈഫ് സ്റ്റോറികളുടെ കോമ്പോയാണ് ചിത്രം. അത്തരത്തിലുള്ള ചിത്രങ്ങൾ ഒരുക്കുന്നതിനുള്ള ബോബി സഞ്ജയ് ടീമിന്റെ മികവും പ്രേക്ഷകർക്ക് സുപരിചിതമാണ്.ചിത്രത്തിൽ നായികയായി എത്തുന്നത് ലിജോ മോളാണ്. സംഗീത് പ്രതാപും അഭിമന്യു തിലകനും മുഖ്യ വേഷങ്ങൾ ചെയ്യുന്നു. അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്.

Related Articles
Next Story