എനിക്ക് സോഷ്യൽ മീഡിയയിലും ഉണ്ടെടാ പിടി.സോഷ്യൽ മീഡിയയിൽ ചർച്ചയായി ജിത്തു ജോസഫ് നൽകിയ കമന്റ്

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പൊലീസ് യൂനിഫോമിൽ വീണ്ടും എത്തുന്ന 'ദൃഢം' സിനിമയുടെ ഫൈൻഡ് ദ കില്ലർ പോസ്റ്ററിന് താഴെ വന്നൊരു കമന്‍റ് സോഷ്യൽ മീഡിയയിലാകെ ചർച്ചയായിരിക്കുകയാണ്. ഒരു ഹോട്ടലിൽ നടന്ന കൊലപാതകത്തിന്‍റെ കേസ് സ്റ്റഡിയായി എത്തിയിരിക്കുന്ന പോസ്റ്ററിന് താഴെ 'ജീത്തു സാർ ആണ് കില്ലർ' എന്ന കമന്‍റ് ഒരാൾ പങ്കുവെച്ചതിന് പിന്നാലെ അതിന് മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തി.'സത്യം പരമാർത്ഥം' എന്ന സലിം കുമാറിന്‍റെ ആനിമേറ്റഡ് സ്റ്റിക്കർ പങ്കുവെച്ചുകൊണ്ടാണ് ജീത്തു ജോസഫിന്‍റെ മറുപടി. ഇത് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിലാകെ ചർച്ചയായി മാറിയിരിക്കുകയാണ്. 'കൊറോണ പേപ്പേഴ്സി'നും 'വേല'ക്കും ശേഷം വീണ്ടും ശക്തനായ ഒരു പൊലീസ് കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നതെന്നാണ് സൂചന. എസ്.ഐ. വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്നത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നാണ് ഇതിനകം പുറത്തിറങ്ങിയിട്ടുള്ള പോസ്റ്ററുകളിൽ നിന്ന് ലഭിക്കുന്ന സൂചനകള്‍.ഹാഷ്ടാഗോടുകൂടിയാണ് ചിത്രത്തിന്‍റെ ആദ്യ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.ഇ ഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്നാണ്. നവാഗതനായ മാർട്ടിൻ ജോസഫാണ് സംവിധാനം നി‍ർവഹിക്കുന്നത്.

Related Articles
Next Story