മാസ്സ് ലുക്കിൽ ടൊവിനോ തോമസ്.ആതിരടിയിലെ സെക്കന്റ് ക്യാരക്ടർ പോസ്റ്റർ പുറത്ത്
ചിത്രത്തിൽ ശ്രീക്കുട്ടൻ വെള്ളായനി എന്ന മാസ്സ് കോമഡി വില്ലൻ കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മൾട്ടിസ്റ്റാർ ചിത്രം 'അതിരടി'യിലെ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ശ്രീക്കുട്ടൻ വെള്ളായണി എന്ന് പേരുള്ള ഒരു ഗായകനായാണ് ടൊവിനോ തോമസ് ചിത്രത്തിൽ വേഷമിടുന്നത്. മേയ് 14-ന് ആഗോള റിലീസായി 'അതിരടി' തിയേറ്ററിലെത്തും.ഒരു മാസ് കോമഡി കാംപസ് ആക്ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഡോ. അനന്തു എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർമാർ.നേരത്തെ ചിത്രത്തിലെ ബേസിൽ ജോസഫിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തു വന്നിരുന്നു. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാർഥിയായാണ് ബേസിൽ ചിത്രത്തിലഭിനയിക്കുന്നത്. കോളേജ് വിദ്യാർഥിയുടെ ലുക്കിൽ ഗംഭീര മേക്കോവറിലാണ് ബേസിൽ ജോസഫിനെ ഇതിൽ കാണാൻ സാധിക്കുക. സ്‌റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എങ്കിൽ, മാസ് ലുക്കിലാണ് ടൊവിനോ തോമസിനെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫ്- ടൊവിനോ തോമസ്- വിനീത് ശ്രീനിവാസൻ ടീമിന്റെ തകർപ്പൻ പ്രകടനമായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. നേരത്തെ പുറത്തു വന്ന, ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ ഏറെ രസകരമായും മാസായും അവതരിപ്പിച്ച ചിത്രത്തിന്റെ ടൈറ്റിൽ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.
