സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡ് ആയി ആശാൻ സിനിമയിലെ “മയിലാ സിനിമയിലാ “എന്ന ഗാനം

സംവിധായകൻ ജോൺ പോൾ ജോർജ് തന്നെ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് എംസി റസൽ, വിനായക് ശശികുമാർ എന്നിവരാണ്. ഗാനത്തിലെ റാപ് ആലപിച്ചതും എംസി റസൽ ആണ്.

ജോൺ പോൾ ജോർജ് സംവിധാനം ചെയ്‍ത "ആശാൻ" എന്ന ചിത്രത്തിലെ"മയിലാ സിനിമയിലാ" എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത് വന്ന നിമിഷം മുതൽ സോഷ്യൽ മീഡിയകളിൽ വൈറലായി മാറി. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ റീലുകളിലൂടെ ഗാനം തരംഗമായി മാറുകയാണ്. ഒട്ടേറെ പ്രേക്ഷകരാണ് ഈ ഗാനം ഉപയോഗിച്ചു റീലുകൾ നിർമിക്കുകയും പങ്കു വെക്കുകയും ചെയ്യുന്നത്. സംവിധായകൻ ജോൺ പോൾ ജോർജ് തന്നെ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് എംസി റസൽ, വിനായക് ശശികുമാർ എന്നിവരാണ്. ഗാനത്തിലെ റാപ് ആലപിച്ചതും എംസി റസൽ ആണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. ദുൽഖറിന്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും.

റാപ് ഉൾപ്പെട്ട ഈ ട്രെൻഡ്സെറ്റർ ഗാനം യുവ പ്രേക്ഷകർ ആവേശപൂർവ്വമാണ് സ്വീകരിക്കുന്നത്. രസകരമായ വരികളും, പെട്ടെന്ന് തന്നെ മനസ്സിൽ പതിയുന്ന ഈണവും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാൻ ഈ ഗാനത്തിന് സാധിച്ചിട്ടുണ്ട്. യൂട്യൂബിൽ റിലീസ് ചെയ്‍തിരിക്കുന്ന ഗാനത്തിന്റെ വീഡിയോക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ രസകരമായ രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് ഡാസ്‌ലേഴ്സ് ആണ് ഗാനത്തിന് നൃത്തം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരും ഗാനരംഗത്തിലുണ്ട്.

ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ 100 ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. നടൻ ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകളും നേരത്തെ പുറത്ത് വന്നിരുന്നു.

Related Articles
Next Story